ബീജിങ്: ലോകമൊട്ടാകെ കോവിഡ് 19 വ്യപനത്തിനിടയില് ചൈനയിൽ നിന്ന് മറ്റൊരു വൈറസ് കണ്ടെത്തിയ വാർത്ത ഭീതിയുളവാക്കിയിരുന്നു. പന്നികളില്‍ കാണപ്പെടുന്ന എച്ച്1 എന്‍ 1 ഗണത്തില്‍ ഉള്‍പ്പെടുന്ന ജി 4 വൈറസ് ചൈനയിലാണ് കണ്ടെത്തിയത്. എന്നാല്‍ ജി 4 വൈറസ് പുതിയ ഇനം വൈറസ് അല്ലെന്നും മനുഷ്യരെയോ മൃഗങ്ങളെയോ വേഗത്തില്‍ പിടികൂടുന്നതല്ലെന്നും ചൈനീസ് കാര്‍ഷിക മന്ത്രാലയം അറിയിച്ചു. ‘റോയിട്ടേഴ്സ്’ ആണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
മനുഷ്യരില്‍ അതിവേഗം പടര്‍ന്നേക്കാവുന്ന പുതിയ രോഗാണുവാണ് കണ്ടെത്തിയതെന്നും ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ വൈറസ് ലോകം മുഴുവന്‍ അതിവേഗം വ്യാപിച്ച് മറ്റൊരു മഹാമാരിയാകുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ, അതെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈന.
ജി 4 വൈറസ് പുതിയ തരം വൈറസല്ലെന്നും മനുഷ്യരെയോ മൃഗങ്ങളെയോ വേഗത്തിൽ പിടികൂടുന്നതല്ലെന്നുമാണ് ചൈനീസ് കാർഷിക മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. രാജ്യത്തെ പ്രമുഖ പകർച്ചവ്യാധി വിദഗ്ധരടകമ്മുള്ളവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് കൃഷിമന്ത്രാലയം വിശദീകരണവുമായി എത്തിയത്. വൈറസ് മനുഷ്യ ശരീരത്തിന് ഭീഷണിയാകുന്ന തരത്തിൽ വ്യാപിക്കില്ലെന്ന് നേരത്തെ പഠന റിപ്പോർട്ട് പുറത്തുവിട്ട ചൈനീസ് ഗവേഷകർ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
ഗവേഷകരുടെ പഠനത്തെ മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ചൈനീസ് കൃഷിമന്ത്രാലയം അഭിപ്രായപ്പെട്ടത്. പഠന റിപ്പോർട്ട് അപര്യാപ്തമാണെന്നും ഇത്തരം വൈറസുകളുടെ സാന്നിദ്ധ്യം നിലവിൽ ആശങ്കാജനകമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞാഴ്ച യു.എസ് ശാസ്ത്ര ജേര്‍ണലായ പ്രൊസീഡിംഗ്സ് ഒഫ് ദ നാഷണല്‍ അക്കാഡമി ഒഫ് സയന്‍സസില്‍ ( പി.എന്‍.എ.എസ് ) ചൈനീസ് ശാസ്ത്രജ്ഞരുടെ സംഘമാണ് പുതിയ തരം പന്നിപ്പനി വൈറസിനെ കണ്ടെത്തിയതായി വെളിപ്പെടുത്തിയത്. ജി 4 എന്ന് പേരിട്ടിരിക്കുന്ന വൈറസ് മനുഷ്യന് അപകടമാണെന്നും മഹാമാരിയായി ഭവിക്കാന്‍ സാദ്ധ്യതയുള്ളതായും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്തെ പ്രമുഖ പകര്‍ച്ചവ്യാധി വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കൃഷിമന്ത്രാലയത്തിന്റെ വിശദീകരണം. ജി 4 വൈറസ് പുതിയ ഇനമല്ലെന്നും 2011 മുതല്‍ ലോകാരോഗ്യ സംഘടനയും ചൈനീസ് ഏജന്‍സികളും സമാനമായ വൈറസ് സ്ട്രെയിനെ നിരീക്ഷിച്ചു വരുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയിലെ ഒരു മുതിര്‍ന്ന പ്രതിനിധിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.