ബെയ്ജിങ്: അഞ്ചു തവണ ലോക ചാംപ്യനും ഒളിംപിക്സില്‍ രണ്ട് തവണ സ്വര്‍ണ മെഡല്‍ ജേതാവുമായ ചൈനയുടെ ബാഡ്മിന്റണ്‍ സൂപ്പര്‍താരം ലിന് ഡാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏറെ വേദനയോടെയാണ് കളമൊഴിയുന്നതെന്ന് ലിന് ഡാന്‍ പറഞ്ഞു. അഞ്ച് തവണ ലോക ചാംപ്യനായ ലിന് 2008 ലും 2012ലുമാണ് ഒളിംപിക്സില്‍ സ്വര്‍ണം നേടിയത്.
ചൈനയില്‍ സൂപ്പര്‍ ഡാന്‍ എന്നാണ് ലിന് അറിയപ്പെടുന്നത്. കളിക്കളത്തില്‍ ലിന് ഡാന്റെ എക്കാലത്തേയും വലിയ എതിരാളി മലേഷ്യയുടെ ലീ ചോങ് വെയ് ആയിരുന്നു. അദ്ദേഹം കഴിഞ്ഞവര്‍ഷം വിരമിച്ചിരുന്നു.