ഇമ്മ്യൂണിറ്റി അഥവാ രോഗപ്രതിരോധശക്തി…ഈ കഴിഞ്ഞ കുറച്ചു നാളുകളായി ചർച്ചാവിഷയമായ ഒരു വാക്കാണിത്. കോവിഡ് – 19 വിതച്ചുകൊണ്ടിരിക്കുന്ന നാശത്തിനു സാക്ഷ്യം വഹിക്കുന്ന നമുക്കെല്ലാവർക്കും ഇപ്പൊ ഇമ്മ്യൂണിറ്റിയെ പറ്റി ചർച്ച ചെയ്തേ മതിയാവു. അതൊരു ആവശ്യകതയായി മാറിയിരിക്കുന്നു.
ഇനിയും ഒരു മഹാമാരി വന്നുകൂടാ എന്നില്ല. വന്നാൽ, അതിനെ തടുക്കാൻ നമ്മൾ സജ്ജരായിരിക്കണം. നമ്മുടെ ജീവിതശൈലികൾ മാറ്റുന്നതിലൂടെയും, ആഹാരക്രമങ്ങളിൽ വ്യത്യാസങ്ങൾ വരുത്തുന്നതിലൂടെയും നമുക്ക് രോഗപ്രതിരോധശക്തി കൈവരിക്കാൻ സാധിക്കും.
അമിതവണ്ണവും ഒരു എപിഡെമിക് അഥവാ മഹാമാരി ആയാണ് വിശേഷിപ്പിക്കാറുള്ളത്. അതുകൊണ്ടുണ്ടാവുന്ന പ്രശ്നങ്ങളും നാം ഈ കൊറോണ കാലത്തു കണ്ടറിഞ്ഞതാണ്. ഇനി വരുന്ന കാലത്തിൽ നാം എതിരിടേണ്ടി വരാവുന്ന മറ്റൊരു ഭീമമായ വിഷമമാകും ഇത്. അമിതവണ്ണമുള്ളവരുടെ കുട്ടികൾക്ക് അതേ രോഗം പിടിപെടാനുള്ള പ്രവണതയും കൂടുതലാണ്. വണ്ണം കുറയ്ക്കുക എന്നുള്ളത് പലരും ദുഷ്കരമായ ഒരു ടാസ്കായാണ് കാണാറ്. പക്ഷേ പ്രതിവിധിയില്ലാത്തതായി ഒന്നുമില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ശരീരഭാരം ആഗ്രഹിക്കുന്ന നിലയിലേയ്ക്ക് കൊണ്ടുവരിക എന്നത് അനായാസം കൈവരിക്കാൻ കഴിയുന്ന ഒരു ലക്ഷ്യമാണെന്നു ബോധ്യപ്പെട്ട Brio League Nutrition Club Family യിലെ അനുഭവസ്ഥരായ നൂറു കണക്കിന് വ്യക്തികളെ പരിചയപ്പെടാം. പ്രായഭേദമില്ലാതെ ആരെയും ഞങ്ങൾക്ക് സഹായിക്കാനാകും!
ഇതിനെല്ലാം വേണ്ടി ഞങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു. നിങ്ങൾക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ വേണ്ട നിർദ്ദേശങ്ങൾ തരികയാണ് ഞങ്ങൾ ചെയ്യുന്നത്. ഓരോ വ്യക്തിയുടെയും പശ്ചാത്തലവും താല്പര്യങ്ങളും പരിമിതികളും അനുസരിച്ചു പേഴ്സണലൈസ്ഡ് ആയ പ്ലാൻസ് നിങ്ങൾക്കുവേണ്ടി ഒരുക്കും. ജീവിതശൈലിയും ആഹാരക്രമങ്ങളും ഭേദപ്പെടുത്തുന്നതിലൂടെ ഇമ്മ്യൂണിറ്റി എന്ന വിദൂരസ്ഥമായ ആഗ്രഹം നിങ്ങൾക്കും കരസ്ഥമാക്കാൻ സാധിക്കും.