കറാച്ചി : പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ഇന്ന് ഉച്ച കഴിഞ്ഞ് തനിക്ക് നേരിയ പനി അനുഭവപ്പെട്ടതായും ഉടൻ തന്നെ വീട്ടിൽ ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നുവെന്നും ഖുറേഷി അറിയിച്ചു.
This afternoon I felt a slight fever and immediately quarantined myself at home. I have now tested positive for Covid 19. By the grace of Allah, I feel strong and energetic. I will continue to carry on my duties from home. Please keep me in your prayers.
— Shah Mahmood Qureshi (@SMQureshiPTI)
July 3, 2020
“ഇന്ന് നടത്തിയ പരിശോധനയില്‍ ഞാന്‍ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. അല്ലാഹുവിന്റെ കൃപയാൽ എനിക്ക് നല്ല ശക്തിവും ഊർജ്ജസ്വലതയും തോന്നുന്നുണ്ട്. വീട്ടിൽ നിന്ന് തന്നെ ഞാൻ എന്റെ ചുമതലകൾ തുടരും. ദയവായി നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ ഉള്‍പ്പെടുത്തുക, ”- അദ്ദേഹം ട്വീറ്റ് ചെയ്തു.
നിലവില്‍ 221,896 പേര്‍ക്കാണ് പാകിസ്ഥാനില്‍ കൊവിഡ് 19 സ്ഥിരീകരിട്ടുള്ളത്. 4,551 പേര്‍ ഇതുവരെ മരിച്ചു.















