ലോക്ക്ഡൌണ്‍ സമയത്ത് വളരെയധികം ജനപ്രീതി നേടിയ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പാണ് ‘സൂം’. എന്നാല്‍ സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ആരോപണത്തെ തുടര്‍ന്ന് ‘സൂം’ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ സൂമിന് വെല്ലുവിളിയുമായി ഇന്ത്യന്‍ ആപ്പായ ‘ജിയോ മീറ്റ്’ പുറത്തിറങ്ങി.
ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ജിയോ മീറ്റ് ആപ്പ് ലഭിക്കും. സൂം, ഗൂഗിള്‍ മീറ്റ്, സ്കൈപ്പ്, മൈക്രോസോഫ്റ്റ് ടീംസ് പോലുള്ള സേവനങ്ങളുമായാണ് ജിയോ മീറ്റ് വിപണിയില്‍ മത്സരിക്കുക.
ജിയോ മീറ്റില്‍ 100 പേര്‍ക്ക് ഒരെ സമയം വീഡിയോ കോണ്ഫ്രന്സില് പങ്കെടുക്കാം. ടൈം ലിമിറ്റില്ലാതെയാണ് ഇത് അനുവദിക്കുന്നത് എന്നത് തീര്‍ത്തും ഇന്ത്യനായ ജിയോ മീറ്റിന് മേല്‍കൈ നല്‍കും എന്നാണ് റിപ്പോര്‍ട്ട്. സൂമിനെതിരെ ഉയരുന്ന സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മറുപടി എന്ന രീതിയില്‍ കൂടിയാണ് ജിയോ മീറ്റിന്റെ വരവ് എന്നാണ് ചില ടെക് സൈറ്റുകള്‍ പറയുന്നത്.
ഇ-മെയില്‍ ഐഡിയോ ഫോണ്‍ നമ്പറോ ഉപയോഗിച്ച് 100 പേരെ ഒരെ സമയം ജോയ്ന് ചെയ്യിക്കാം. എച്ച് ഡി ക്വാളിറ്റി വാഗ്ദാനം ചെയ്യുന്നു ഇത് എന്നുമാത്രമല്ല ഒരു ദിവസത്തില്‍ എത്ര മീറ്റിംഗുകള്‍ വരെയും സൗജന്യമായി നടത്താം എന്നതുമാണ് ജിയോ മീറ്റ് വലിയ ഗുണമായി മുന്നോട്ട് വയ്ക്കുന്നത്.
സൂമിലേതുപോലെ വെയ്റ്റിംഗ് റൂം എന്ന സംവിധാനം ഉണ്ടാകുകയും ഓരോ മീറ്റിംഗും പാസ്വേഡ് ഉപയോഗിച്ച് സുരക്ഷിതവുമായിരിക്കും. മീറ്റിങ് തുടങ്ങിയ ആളുടെ അനുവാദമില്ലാതെ ആര്‍ക്കും അതില്‍ പ്രവേശിക്കാനാവില്ല.
ഒരേസമയം അഞ്ച് ഉപകരണങ്ങളില്‍ വരെ ജിയോ മീറ്റ് ഉപയോഗിക്കാനാവും. യാത്രയ്ക്കിടയില്‍ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സേഫ് ഡ്രൈവിങ് മോഡ് എന്നൊരു സൗകര്യവും ജിയോ മീറ്റില്‍ ഒരുക്കിയിട്ടുണ്ട്.
നിലവില്‍ ആപ്പിള്‍ ആപ്പ്സ്റ്റോറില്‍ 4.8 റേറ്റിങ്ങും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 4.6 റേറ്റിങ്ങുമാണ് ജിയോ മീറ്റ് ആപ്പിനുള്ളത്. ആന്‍ഡ്രോയിഡില്‍ ഒരു ലക്ഷം പേര് ഇത് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.
അതേസമയം, ഇന്റര്‍ഫേസില്‍ സൂമുമായി ജിയോ മീറ്റിന് ഏറെ സാമ്യമുണ്ടെന്ന് ടെക് വിദഗ്ധര്‍ പറയുന്നു.