അസ്യൂസ് റോഗ് ഫോൺ 3 ജൂലൈ 22ന് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. റോഗ് ഫോൺ 3 ജൂലൈയിൽ ചൈനീസ് വിപണിയിലെത്തുമെന്നും ടെൻസെന്റുമായി റിലീസ് ചെയ്യുന്നതിന് പങ്കാളിത്തമുണ്ടാകുമെന്നും അസ്യൂസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ജൂലൈ 22 ന് നടക്കുന്ന റോഗ് 2020 ഗെയിം ചേഞ്ചർ ലോഞ്ച് ഇവന്റിലേക്കായി അസ്യൂസ് ക്ഷണകത്തുകൾ അയച്ചതായി മാഷ്ഡിജി റിപ്പോർട്ട് ചെയ്യുന്നു. ഈ ഓൺലൈൻ ഇവന്റിന്റെ ഭാഗമായി റോഗ് ഫോൺ 3 വിപണിയില്‍ എത്തുമെന്ന് മാഷ്ഡിജിയിൽ പരാമർശിക്കുന്നു. ഇന്ത്യന്‍ സമയം രാത്രി 8:30 ന് ഇവന്റ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
നേരത്തെ അസ്യൂസ് റോഗ് ഫോൺ 3യുടെ ഒരു ചിത്രം ചോർന്നിരുന്നു. ഫോണിന്റെ രൂപകൽപ്പന അതിന്റെ മുൻഗാമിയായ അസ്യൂസ് റോഗ് ഫോൺ 2 ന് സമാനമാമാണെന്നാണ് സൂചന.
5,800 എംഎഎച്ച് ബാറ്ററിയാണ് റോഗ് ഫോൺ മൂന്നിൽ പ്രവർത്തിക്കുന്നത്, 6.59 ഇഞ്ച് സ്ക്രീനും വരും. ഈ സ്ക്രീൻ 144Hz പുതുക്കൽ നിരക്കിനുള്ള പിന്തുണയുള്ള ഓലെഡ് ഡിസ്പ്ലേ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 30W ഫാസ്റ്റ് ചാർജിംഗും പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഫോണിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
13 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറിനൊപ്പം 64 മെഗാപിക്സൽ സെൻസറും ഈ മൊഡ്യൂളിലെ പ്രധാന സെൻസർ ആകാം. 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.അസ്യൂസ് റോഗ് ഫോൺ III ഒരു ഫാൻസി ഡിസൈനും കൂടുതൽ മെച്ചപ്പെട്ടതുമായ കൂളിംഗ് സംവിധാനങ്ങൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
8 ജിബി, 12 ജിബി, 16 ജിബി എന്നീ മൂന്ന് റാം വേരിയന്റുകളിലും 128 ജിബി, 256 ജിബി, 512 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളിലും ഈ ഉപകരണം എത്തുമെന്നാണ് റിപ്പോര്‍ട്ട്.