കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് എം.എസ് ധോണി പരിശീലകന്റെ കുപ്പായമണിയുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പരിശീലന അക്കാദമിക്കാണ് ധോണി തുടക്കമിടുന്നത്. അക്കാദമിയുടെ ഡയറക്ടര്‍ ആയി ചുമതല ഏല്‍ക്കുന്നത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡാരില്‍ കള്ളിനനാണ്.
2019 ല്‍ നടന്ന ഏകദിന ലോകകപ്പിലാണ് ധോണി അവസാനമായി കളിച്ചത്. പിന്നീട് ക്രിക്കറ്റില്‍ നിന്ന് വിശ്രമമെടുത്ത ധോണി പരിശീലകനായി തിരിച്ചെത്തുകയാണ്.