നെയ്യാറ്റിന്‍കര പ്രാമൂട്ടുക്കടയില് മാല മോഷണം. ബൈക്കിലെത്തിയ രണ്ടുപേരാണ് മോ.ണം നടത്തിയത്. ആക്ടിവ സ്കൂട്ടറില്‍ നില്‍ക്കുകയായിരുന്ന സ്ത്രീുടെ അടുത്തേക്ക് ബൈക്ക് വേഗത കുറച്ചെത്തുകയും ബൈക്കിനു പിന്നിലിരുന്ന ആള് സ്ത്രീയുടെ തലയില്‍ അടിക്കുകയും ചെയ്തു. തൊട്ടു പിന്നാലെ പുറകിലിരുന്നയാള്‍ ബൈക്കില്‍ നിന്നിറങ്ങി. സ്കൂട്ടറില്‍ നിന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നും മാല ബലം പ്രയോഗിച്ച് പൊട്ടിക്കുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ച യുവാവ് സ്ത്രീയെ വലിച്ച് താഴെയിട്ട ശേഷം ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
സമീപത്തെ വീട്ടിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ മോഷണം ആ പ്രദേശത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മയക്കു മരുന്ന് കച്ചവടം തഴച്ചു വളരുന്ന ഇടമാണ് നെയ്യാറ്റിന്‍കര. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ക്യാരിയര്‍മാരായി മയക്കു മരുന്ന് വില്‍പ്പന നടത്തുന്നതും. പുതിയ മോഡല്‍ ബൈക്കാണ് ഈ മോഷണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇഴര് മയക്കുമരുന്ന് ലോബിയുമായി ബന്ധമുള്ളവരാണോ എന്ന് സംശയമുണ്ട്. മോഷണം നടത്തി കടന്നു കളയുമ്പോള്‍ കള്ളന്മാരെ പിടിക്കാന്‍ ആ സ്ത്രീ റോഡില്‍ കിടന്ന് ഒച്ചിവെയ്ക്കുന്നുണ്ടായിരുന്നു.
എന്നാല്‍, ആരും അങ്ങോട്ടേക്ക് പോകാന്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ ആഴ്ചയിലാണ് നെയ്യാറ്റിന്‍കരയില്‍ ഗുണ്ടാസംഘം രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം ഉണ്ടായത്. ഇതിനു പിന്നാലെയാണ് ഈ മോഷണവും ഉണ്ടാകുന്നത്. സാമൂഹ്യ വിരുദ്ധ ശല്യവും മയക്കു മരുന്ന് വില്‍പ്പനയും, ഗുണ്ടാ സംഘങ്ങളുടെ ആക്രമണങ്ങളും നെയ്യാറ്റിന്‍കരയില്‍ വ്യാപകമാവുകയാണ്.