റിയാദ്: 37പേര് കൂടി സൗദി അറേബ്യയില്‍ മരിച്ചതോടെ കോവിഡ് മരണസംഖ്യ 1511 ആയി. പുതുതായി 3927 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1657 പേര് രോഗമുക്തി നേടി. രോഗബാധിതര്‍ ആയിട്ടുള്ളവരുടെ ആകെയെണ്ണം 178504.
52632 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 2273 പേര് ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.