റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 3938 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സൗദിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ ആകെയെണ്ണം 1,74,577 ആയി.
കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ കൊവിഡ് ബാധിച്ച് 46 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1474 ആയി.
ഇന്ന് 2589 പേര് രോഗമുക്തരായിട്ടുണ്ട്. രോഗമുക്തി നേടിയവരുടെ ആകെയെണ്ണം 1,20,471 ആണ്.
52632 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2273 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.