കൊറോണ വൈറസിന് എതിരായ വാക്സിന്റെ ആദ്യത്തെ ക്ലിനിക്കൽ ട്രയൽ ഈ ആഴ്ച ആരംഭിക്കുമെന്ന് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു.
ദക്ഷിണാഫ്രിക്കൻ നേതൃത്വത്തിലുള്ള ട്രയലിൽ ആഫ്രിക്കയിലുടനീളമുള്ളവർക്ക് വാക്സിനേഷൻ നൽകുമെന്ന് ജോഹന്നാസ്ബർഗിലെ വിറ്റ്വാട്ടര്സ്രാന്റ് (വിറ്റ്സ്) സർവകലാശാലയിലെ ഗവേഷകർ പറഞ്ഞു. 4,000 വോളന്റിയര്‍മാരെ ട്രയലിനായി തിരഞ്ഞെടുത്തു കഴിഞ്ഞു.
വിറ്റ്വാട്ടര്സ്രാന്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍, സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ റിസേര്‍ച്ച് കൗണ്‍സില്‍, ഇന്‍ഫെക്ഷ്യസ് ഡിസീസ് അനലിറ്റിക്ക്സ് റിസേര്‍ച്ച് യൂണിറ്റ് എന്നിവ സംയുക്തമായാണ് വാക്സിന് പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച Ox1Cov – 19 വാക്സിനാണ് പരീക്ഷണത്തിനായി തയാറെടുക്കുന്നത്. ഇംഗ്ലണ്ടിലും ബ്രസീലിലും പരീക്ഷണത്തിന് തെരഞ്ഞെടുത്ത അതേ വാക്സിന് പതിപ്പ് തന്നെയാണ് സൗത്ത് ആഫ്രിക്കയിലും ഉപയോഗിക്കുക.
“കോവിഡ് -19 വ്യാപനത്തിന്റെ ഈ ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഇത് ഒരു സുപ്രധാന നിമിഷമാണ്,” വിറ്റ്സ് സർവകലാശാലയിലെ വാക്സിനോളജി പ്രൊഫസറും ദക്ഷിണാഫ്രിക്ക മെഡിക്കൽ റിസർച്ച് കൗൺസിൽ (എസ്എഎംആർസി) വാക്സിന്‍സ് ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് അനലിറ്റിക്സ് റിസർച്ച് ഡയറക്ടറുമായ ഷബീർ മാധി പറഞ്ഞു.
“കഴിഞ്ഞ ആഴ്ച മുതല്‍, ഓക്സ്ഫോർഡ് 1 കോവിഡ് -19 വാക്സിൻ ട്രയലിനായി പങ്കെടുക്കുന്നവര്‍ക്കായി ഞങ്ങൾ സ്ക്രീനിംഗ് ആരംഭിച്ചു, ആദ്യം പങ്കെടുക്കുന്നവർക്ക് ഈ ആഴ്ച വാക്സിനേഷൻ നൽകും,” മാഡി പറഞ്ഞു.
ട്രയലിൽ ഉപയോഗിക്കുന്ന വാക്സിൻ യുകെയിലും ബ്രസീലിലും ഉപയോഗിക്കുന്ന അതേ മരുന്നാണെന്ന് വിറ്റ്സിന്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.
1106,108 പേര്‍ക്കാണ് സൗത്ത് ആഫ്രിക്കയില്‍ ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2,102 പേര് മരിച്ചു. രാജ്യത്ത് വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. രോഗം അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സൗത്ത് ആഫ്രിക്കയെ വാക്സിന് പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.