തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 30 ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. മന്ത്രി സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കാന്‍ തീരുമാനമായത്.
എസ്എസ്എല്‍സി, ടിഎച്ച്എല്‍സി, എസ്എസ്എല്‍സി (എച്ച്.ഐ), ടിഎച്ച്എസ്എല്‍സി (എച്ച്ഐ), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലമാണ് ജൂണ്‍ 30 ന് പ്രഖ്യാപിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ജൂലായ് പത്തിനകം പ്രഖ്യാപിക്കും.
കണ്ടെയ്ന്മെന്റ് സോണുകള്‍ ഒഴികെ കേന്ദ്രങ്ങളില്‍ എസ്എസ്എല്‍സി മൂല്യനിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്. പൂര്‍ത്തിയായ സ്ഥലങ്ങളില്‍ ടാബുലേഷന്‍ ജോലികള്‍ ആരംഭിച്ചു. ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയവും അന്തിമഘട്ടത്തിലാണ്.
കൊവിഡിനെ തുടർന്ന് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. ജൂലൈയിൽ തന്നെ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ തുടങ്ങാനാണ് സർക്കാരിന്റെ ശ്രമം.