ധാക്ക: ബംഗ്ലാദേശിന്റെ മുൻ നായകന് മഷ്റഫെ മൊർതാസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഷ്റഫിന്റെ സഹോദരന് മൊര്‍സാലിന്‍ മൊര്‍താസയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
രണ്ടു ദിവസമായി പനിയുണ്ടായിരുന്ന മൊർതാസ വെള്ളിയാഴ്ച്ചയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. കോവിഡ് പോസിറ്റീവാണെന്നാണ് റിപ്പോര്‍ട്ട്. നിലവിൽ ധാക്കയിലെ വീട്ടിൽ മൊർതാസ ഐസോലേഷനിലാണ്.
കോവിഡ് വൈറസ് ബാധിതനാവുന്ന രണ്ടാമത്തെ പ്രമുഖ ക്രിക്കറ്റ് താരമാണ് മൊര്‍താസ. പാക് മുന്‍ താരം ഷാഹിദ് അഫ്രീദിക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
നേരത്തെ മൊർതാസയുടെ ചില കുടുംബാഗങ്ങൾക്കും കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ബംഗ്ലാദേശ് പാർലമെന്റ് അംഗം കൂടിയായ താരം കോവിഡ്-19നുമായി ബന്ധപ്പെട്ട സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിലുണ്ടായിരുന്നു. തന്റെ ജന്മനാടായ ലൊഹാഗ്രയിലെ നരാലിയിലുള്ള കോവിഡ് ദുരിതമനുഭവിക്കുന്ന 300 കുടുംബങ്ങൾക്ക് മൊർതാസ ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വിതരണം ചെയ്തിരുന്നു.
രാജ്യത്തിനായി 36 ടെസ്റ്റുകളും 220 ഏകദിനങ്ങളും 54 ട്വന്റി-20 കളിച്ച മൊർതാസ അടുത്തിടെയാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. മൂന്ന് ഫോര്‍മാറ്റിലും ബംഗ്ലാദേശിന്റെ നായകനായിരുന്ന മൊര്‍താസ 36 ടെസ്റ്റും, 220 ഏകദിനവും, 54 ട്വന്റി20യും കളിച്ചു.