സൂം ആപ്പിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും പൂര്‍ണമായ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സൗകര്യം നല്‍കുമെന്ന് കമ്പനി. നേരത്തെ പണം നല്‍കുന്നവര്‍ക്ക് മാത്രമേ എന്‍ക്രിപ്ഷന്‍ നല്‍കുകയുള്ളൂ എന്നായിരുന്നു സൂമിന്റെ പ്രഖ്യാപനം. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം വരുത്തിയിരിക്കുകയാണ്
പണം കൊടുക്കാതെ സൂം ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് എന്‍ക്രിപ്ഷന്‍ സുരക്ഷ ലഭിക്കണമെങ്കില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യണം. ജൂലായില്‍ ശക്തമായ എന്‍ക്രിപ്ഷന്‍ സംവിധാനത്തിന്റെ പരിശോധന ആരംഭിക്കും.
നേരത്തെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും സൂമില്‍ എന്‍ക്രിപ്ഷന്‍ ഇല്ലെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഇതോടൊപ്പം നിരവധി സുരക്ഷാ പ്രശ്നങ്ങള്‍ സൂം സേവനത്തിനെതിരെ ഉന്നയിക്കപ്പെട്ടു.
ഇന്ത്യയുള്‍പ്പടെ പല രാജ്യങ്ങളും സൂം സേവനം ഉപയോഗിക്കരുതെന്ന നിര്‍ദേശം ജനങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നല്‍കിയിരുന്നു.