മോദി ദത്തെടുത്ത ഗ്രാമങ്ങൾക്ക് സംഭവിച്ചത്; The Wire പുറത്തുവിട്ട Ground Reports

ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ ഇന്ത്യൻ ജനങ്ങളുടെ ചർച്ചയിൽ മുഴങ്ങി നിൽക്കുന്നത്. സ്ഥാനാര്ഥികളെല്ലാം  തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുമ്പോൾ അതിൽ ഇടംപിടിക്കുന്നു മറ്റൊരു വിഷയമുണ്ട്.  നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസിദ്ധമായ ‘മോദിയുടെ ഗ്യാരന്റി’. മോദിയുടെ ഗ്യാരന്റിയെ പറ്റി ചർച്ച ചെയ്യുമ്പോഴാണ് ദി വയർ പുറത്തുവിട്ട ഒരു ഗ്രൗണ്ട് റിപ്പോർട് ശ്രദ്ധയിൽ പെടുന്നത്. പോളിങ് ബൂത്തിലേക്ക് പോകുന്നതിനു മുൻപ് ഇതുകൂടി വായിച്ചിട്ട് പോവുക. കഴിഞ്ഞ 10 വർഷമായി ഭാരതീയ ജനതാ പാർട്ടി തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്  ദി വയർ. 

മോദിയുടെ മോഹന വാഗ്ദാനങ്ങളൊന്നും പാലിക്ക പെട്ടിട്ടില്ലായെന്നതിന്റെ നേർചിത്രമാണ് ഈ ഗ്രൗണ്ട് റിപ്പോർട്ട്. 

 2023 ഡിസംബർ മാസം, വാരണാസിയിലെ ദളിത് വിഭാഗത്തിൽപെട്ട 48 കാരനായ മഹേഷ് ചൗഹാന്റെ 15000 രൂപ വിലവരുന്ന രണ്ടു ആടുകളെ കാണാതെ ആകുന്നു. ഈ ആടുകളായിരുന്നു ചൗഹാന്റെ ഏക ഉപജീവന മാർഗ്ഗം. ഇനി എത്ര പണിയെടുത്താലും ഇതുപോലെ രണ്ടു ആടുകളെ വാങ്ങാൻ അദ്ദേഹത്തിന് സാധിക്കില്ല. അതുകൊണ്ടുതന്നെ  വീണ്ടും ആടുകൾ മോഷ്ടിക്കപ്പെടാതിരിക്കാൻ അദ്ദേഹം തന്റെ പുല്ലു മേഞ്ഞ  വീടിന് മുന്നിൽ ഒരു കുഴി കുഴി

മോദിയുടെ മോഹന വാഗ്ദാനങ്ങളൊന്നും പാലിക്ക പെട്ടിട്ടില്ലായെന്നതിന്റെ നേർചിത്രമാണ് ഈ ഗ്രൗണ്ട് റിപ്പോർട്ടുകൾ

 2023 ഡിസംബർ മാസം, വാരണാസിയിലെ ദളിത് വിഭാഗത്തിൽപെട്ട 48 കാരനായ മഹേഷ് ചൗഹാന്റെ 15000 രൂപ വിലവരുന്ന രണ്ടു ആടുകളെ കാണാതെ ആകുന്നു. ഈ ആടുകളായിരുന്നു ചൗഹാന്റെ ഏക ഉപജീവന മാർഗ്ഗം. ഇനി എത്ര പണിയെടുത്താലും ഇതുപോലെ രണ്ടു ആടുകളെ വാങ്ങാൻ അദ്ദേഹത്തിന് സാധിക്കില്ല. അതുകൊണ്ടുതന്നെ  വീണ്ടും ആടുകൾ മോഷ്ടിക്കപ്പെടാതിരിക്കാൻ അദ്ദേഹം തന്റെ പുല്ലു മേഞ്ഞ  വീടിന് മുന്നിൽ ഒരു കുഴി കുഴിക്കുകയായിരുന്നു. തുറസ്സായ സ്ഥലത്ത് ഉറങ്ങുമ്പോൾ ആടുകൾ മോഷ്ടിക്കപ്പെട്ടതിനെ തുടർന്നാണ് ചൗഹാൻ ഈ കുഴി കുഴിക്കാൻ തീരുമാനിച്ചത്. നല്ലൊരു സുരക്ഷിതമായ വീട് ഉണ്ടായിരുന്നെങ്കിൽ ചൗഹാൻ ഈ അവസ്ഥ ഉണ്ടാകുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിലെ എട്ട് ഗ്രാമങ്ങൾ സൻസദ് ആദർശ് ഗ്രാം യോജനയ്ക്ക് (SAGY) കീഴിൽ ദത്തെടുത്തു. അങ്ങനെ മോദി ദത്തെടുത്ത ഗ്രാമങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ്  ചൗഹാൻ്റെ ഗ്രാമമായ ഡോമ്രിയും. സൻസദ് ആദർശ് ഗ്രാം യോജന പദ്ധതി പ്രകാരം ഇന്ത്യയിലെ ഓരോ പാർലമെൻ്റേറിയനും അവരുടെ നിയോജക മണ്ഡലത്തിൽ നിന്ന് ഒരു ഗ്രാമം ദത്തെടുക്കുകായും, അത് അവരുടെ കാലാവധിക്കുള്ളിൽ ഒരു മാതൃകാ ഗ്രാമമാക്കി മാറ്റുകായും ചെയ്യുമെന്നുള്ളതാണ്. സ്‌മാർട്ട് സ്‌കൂളുകൾ, അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ, ഭവനരഹിതരായ ഗ്രാമീണർക്ക് ഭവനം ഒരുക്കുക  എന്നിവ വാഗ്‌ദാനം ചെയ്‌ത് 2014 ലെ തൻ്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി SAGY അഥവാ സൻസദ് ആദർശ് ഗ്രാം യോജന പ്രഖ്യാപിചിരുന്നു.

ഇവിടുത്തെ ഭൂരിഭാഗം വരുന്ന  കുടുംബങ്ങളും പറയുന്നത്  കിടക്കാൻ ഒരു വീടില്ലാത്തതുകൊണ്ട് , തങ്ങൾ മഴക്കാലത്തു പ്ലാസ്റ്റിക് വലിച്ചു കെട്ടിയാണ് ഉറങ്ങുന്നതെന്നും, പുറത്തു കിടന്നുറങ്ങേണ്ട സാഹചര്യം ആയതുകൊണ്ട്  കൊതുകിൽ നിന്ന് രക്ഷപെടാൻ നേർത്ത തുണി കൊണ്ട് ശരീരം മൂടുകയാണ് ചെയ്യുന്നതെന്നുമാണ്.

2014-ൽ SAGY പ്രഖ്യാപിച്ചതിന് ശേഷം, ഭാരതീയ ജനതാ പാർട്ടി രണ്ടാം ടേമിന് വേണ്ടിയുള്ള  2019-ലെ പ്രകടനപത്രികയിൽ  ‘ഗ്രാമ സ്വരാജ്’ നടപ്പിലാക്കുമെന്നാണ് പറഞ്ഞത്. ഈ പദ്ധതി പ്രകാരം വീടില്ലാത്തവർക്ക് സുരക്ഷിതമായ വീട് നൽകുമെന്നാണ്.  2024-ഓടെ സുജൽ പ്രഖ്യാപിച്ചു. ഇത് പ്രകാരം എല്ലാവർക്കും ടാപ്പ് വെള്ളം ഉറപ്പാക്കും.  2022-ഓടെ സുച്ന സേ സശക്തികരൺ എല്ലാ പഞ്ചായത്തുകൾക്കും ഭാരത് നേടി വഴി ഡിജിറ്റൽ കണക്റ്റിവിറ്റി, സഡക് സേ സമൃദ്ധി പ്രകാരം  വമ്പിച്ച റോഡ് കണക്റ്റിവിറ്റി, സ്വച്ഛത സേ സമ്പന്നത 100% ദ്രാവക മലിനജലം നിർമാർജനം റെന്നിവയും ഉയിർപ്പു നൽകിയിരുന്നു.

വാഗ്ദാനങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വാരണാസിയിൽ മോദി ദത്തെടുത്ത മിക്ക ഗ്രാമങ്ങളിലും “ഗ്രാമ സ്വരാജ്”  ഇതുവരെ യാഥാർത്ഥ്യമായിട്ടില്ലെന്ന് ദി വയറിൻ്റെ റിപ്പോർട്ടിംഗ് കണ്ടെത്തി. മോദി ദത്തെടുത്ത ആദ്യ ഗ്രാമമായ ജയപൂരിൽ നിരവധി ദളിതർക്ക് വീടുകളോ പ്രവർത്തനക്ഷമമായ ശൗചാലയങ്ങളോ ഇല്ല. നാഗ്പുർ സ്ഥിതി വ്യത്യസ്തമല്ല.  കൂടാതെ, റോഡുകളും മോശമായ അവസ്ഥയിലാണ്. പറമ്പൂരിൽ ഗ്രാമം മുഴുവൻ ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് പക്ഷെ  ആ ടാപ്പുകളിൽ വെള്ളമില്ല. പുരേഗാവിൽ, ഡിസംബറിൽ ദി വയർ സന്ദർശിച്ചപ്പോൾ കഴിഞ്ഞ രണ്ട് മാസമായി ജലവിതരണം ഉണ്ടായിരുന്നില്ല എന്നാണ് പറയുന്നത്. ധാരാളം ദലിതരും യാദവ വിഭാഗങ്ങളും അവിടെ മൺവീടുകളിൽ ആണ്  താമസിക്കുന്നത്. ശുദ്ധ ബരിയാർപൂരിൽ ദലിത് അയൽപക്കത്തെ ഗ്രാമത്തിൽ നിന്ന് വേർപെടുത്തി ജോഗാപൂർ എന്ന പുതിയ ഗ്രാമം സൃഷ്ടിച്ചു. ശുദ്ധമായ ബരിയാർപൂരിൽ സൗകര്യങ്ങളുണ്ടെങ്കിലും ജോഗാപൂരിലെ പല ദളിതർക്കും ടാപ്പുകളില്ല. ചിലർക്ക് ഇന്ദിരാ ആവാസ് യോജന പ്രകാരം വീടുകൾ ലഭിച്ചിട്ടുണ്ട് എന്നാണ് അവർ പറയുന്നത്. 

മോദി ദത്തെടുക്കുന്നതിന് മുമ്പുതന്നെ തങ്ങളുടെ അവസ്ഥ മെച്ചപ്പെട്ടിരുന്നുവെന്ന് കക്രാഹിയയിൽ ഗ്രാമവാസികൾ പറയുന്നു. പലർക്കും ടാപ്പുകളും വെള്ളവും വീടുകളുമുണ്ട്. ഗ്രാമത്തിൽ നരേന്ദ്ര മോദി ഉദ്ഘടനം ചെയ്ത സ്‌കൂളിൻ്റെയും റോഡിൻ്റെയും ഉദ്ഘാടന ശിലകളും ഗ്രാമത്തിൽ ദി വയർ കണ്ടെത്തി. എന്നാൽ ഗ്രാമവാസികൾ പറയുന്നത് “ഉന്നത ജാതിക്കാർ” ആധിപത്യം പുലർത്തുന്നതിനാലാണ് എന്നാണ്.

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) സെൻ്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിംഗിലെ അസോസിയേറ്റ് പ്രൊഫസർ ഹിമാൻഷു പറയുന്നതനുസരിച്ച് തുച്ഛമായ സബ്‌സിഡിയും, നാട്ടിലെ അഴുമതിയും വികസനത്തെ തടസ്സപ്പെടുത്തും എന്നാണ്.

 മോദിയുടെ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ വീടിനായി ഏകദേശം 5 തവണ അപേക്ഷിച്ചിട്ടുണ്ടെന്ന് ചൗഹാൻ്റെ ഭാര്യ ബർഖാ ദേവി (37) ദി വയറിനോട് പറഞ്ഞു. ആധാർ കാർഡ്, പാൻ കാർഡ്, പാസ്‌ബുക്കിൻ്റെ രണ്ട് കോപ്പികൾ, ഫോട്ടോ എന്നിവ ഉൾപ്പെടെ നാല് തവണ തങ്ങൾ  അപേക്ഷ നൽകിയിട്ടുണ്ടെന്നും എന്നാൽ പ്രയോജനം ഉണ്ടായിട്ടില്ലെന്നും  അവർ പറയുന്നു.

“ജലം ഞങ്ങൾക്ക് വലിയ പ്രശ്‌നമാണ്,”എന്ന്  പറമ്പൂരിലെ നരിച്ച എന്ന  പ്രദേശത്തെ കിസ്‌നാവതി ദേവി പറയുന്നു.  ടാപ്പുകളിൽ ഇപ്പോഴും വെള്ളമുള്ള സമീപ ഗ്രാമങ്ങളിൽ നിന്ന് പ്രതിമാസം 100 രൂപ അടച്ചാണ് ഗ്രാമവാസികൾ വെള്ളം ശേഖരിക്കുന്നത്. ഒരിക്കൽ വെള്ളം നിറച്ചാൽ ദിവസങ്ങളോളം ആ പഴകിയ വെള്ളമാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ വെള്ളം കൊണ്ടുവരാൻ വേണ്ടി തങ്ങൾ  ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് ഒരു ബക്കറ്റുമായി അവിടേക്ക് ഓടണം. ആ ബക്കറ്റ് വെള്ളം ഒരു ദിവസം മുഴുവൻ ഉപയോഗിക്കും. തുണി കഴുകാനും കുളിക്കാനും ഒക്കെ അത് തന്നെയാണെന്ന് ഉപയോഗിക്കുക എന്നും അവർ പറയുന്നു. പിന്നെ വീണ്ടും വെള്ളം നിറയ്ക്കാൻ ഇതേ രീതിയിൽ തന്നെ ഓടേണ്ട അവസ്ഥയാണ്. ആർത്തവ സമയത്ത് സ്ത്രീകളുടെ അവസ്ഥ  എത്ര ബുദ്ധിമുട്ടുള്ളതാണെന്നുകൂടി കിസ്‌നവതി ഓർമ്മിപ്പിക്കുകയാണ്.  

ഡിജിറ്റൽ ഇന്ത്യ വാഗതനാവും റോഡുകളുടെ അവസ്ഥയുമൊക്കെ ഇങ്ങനെ തന്നെയാണ്. മോദി ദത്തെടുത്ത പല ഗ്രാമങ്ങളിലും നല്ല റോഡുകളില്ല. ഡ്രെയിനേജോ മലിനജലം പോകാനുള്ള മറ്റ്‌ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ അഴുക്കുവെള്ളം ഓടയിലൂടെ ഒഴുകി പലപ്പോഴും കുഴികളിൽ കെട്ടിക്കിടക്കുകയാണ്. മോദി തങ്ങളുടെ ഗ്രാമം ദത്തെടുത്തപ്പോൾ റോഡ് വീതികൂട്ടൽ പദ്ധതിക്ക് അനുമതി നൽകിയതായി പ്യുവർ ഗ്രാമത്തിൽ നിന്നുള്ള അസ്ഹർ അൻസാരി പറയുന്നു.  “റോഡിന്റെ നീളവും വീതിയും കൂട്ടേണ്ടതായിരുന്നു. എന്നാൽ അത് ഇതുവരെ നടന്നിട്ടില്ല. അവർ ഏറ്റെടുത്ത ജോലികളെങ്കിലും നിറവേറ്റണം. അല്ലാത്തപക്ഷം അന്വേഷണം നടത്തണം.”

2022-ഓടെ ഇന്ത്യയിലെ എല്ലാ പഞ്ചായത്തുകളിലേക്കും ഡിജിറ്റൽ കണക്റ്റിവിറ്റി കൊണ്ടുവരുമെന്നു പറഞ്ഞ “സുച്ന സേ സശക്തികരൻ” എവിടെയും എത്താതെ കിടക്കുകയാണ്. ഇന്ത്യയിലെ 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ ഏകദേശം 2 ലക്ഷം ഗ്രാമപഞ്ചായത്തുകളും ഭാരത് നെറ്റ് വഴി ബന്ധിപ്പിച്ചിരിക്കുന്നു. എന്നാൽ, ഈ ഗ്രാമപഞ്ചായത്തുകളിൽ ഇൻ്റർനെറ്റ് പ്രവർത്തിക്കുന്നുവെന്ന് പറയാൻ കഴിയില്ല. 2024 ജനുവരി 29ലെ ഭാരത് ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് ലിമിറ്റഡ് ഡാറ്റ പ്രകാരം 6,307 പഞ്ചായത്തുകളിൽ മാത്രമാണ് സജീവ വൈ-ഫൈ ഉള്ളത്. മിക്ക ഗ്രാമപഞ്ചായത്ത് ഓഫീസുകളും അടച്ചിട്ടിരിക്കുന്നതിനാൽ മോദി ദത്തെടുത്ത എത്ര ഗ്രാമങ്ങൾ ഇൻ്റർനെറ്റുമായി കണക്‌റ്റ് ചെയ്‌തുവെന്നത് കണ്ടെത്താൻ സാധിക്കുന്നില്ല. ബന്ധിപ്പിച്ച പഞ്ചായത്തുകളുടെ പേരുകളും ലഭ്യമല്ല.

രാജ്‌നാഥ്- സുശീല ദമ്പതികൾ താമസിക്കുന്ന നാഗ്പുർ ഗ്രാമത്തിലെ റോഡിന്റെ അവസ്ഥ ശോചനീയമാണ്. വീടിന്റെ അവസ്ഥ അതിലേറെ ശോചനീയമാണ്. വർധക്യത്തിലെത്തിയ ഈ ദമ്പതികൾ താമസിക്കുന്നത് മേൽക്കൂരയില്ലാത്ത വീട്ടിലാണ്. ‘വീടില്ലാത്തവർ റോഡിനെപ്പറ്റി ചിന്തിക്കേണ്ടതില്ലല്ലോയെന്നാണ് അവർ ചോദിക്കുന്നത്. ഇവരുടെ 28 കാരിയായ മരുമകൾ കർമ്മ ദേവിക്ക് അറിയേണ്ടത് എന്നെങ്കിലും ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുമോ എന്നുള്ളതാണ്. തൊഴിൽ രഹിതനാണ് കർമ്മ ദേവിയുടെ ഭർത്താവ്. രണ്ടു ദിവസം ജോലി ഉണ്ടെങ്കിൽ അടുത്ത രണ്ടു ദിവസം വീട്ടിലിരിക്കേണ്ട അവസ്ഥയാണ്. 

ശോചനീയമായ ശൗചാലയങ്ങൾ മറ്റൊരു ദയനീയമായ കാഴ്ചയാണ് ഇവിടങ്ങളിൽ. ജയപൂർ ഗ്രാമത്തിലെ  ലാൽ ധറിന് നൽകിയ ടോയ്‌ലെറ്റിന്റെ വാതിൽ പകുതി തകർന്ന അവസ്ഥയിലാണ്. കക്കൂസ് കുഴി  ഏതാണ്ട് നിറഞ്ഞ നിലയിലും. ടാപ്പില്ലാത്ത ടോയ്ലറ്റ് ഉപയോഗിക്കുന്നത്  പത്തോളം പേർ . ലാൽ ധറിൻ്റെ വീട്ടിലെ സ്ത്രീകൾക്ക് രാത്രിയിൽ മാത്രമേ ടോയ്‌ലറ്റ് ഉപയോഗിക്കാൻ കഴിയൂ. അദ്ദേഹം പറഞ്ഞു, ഇത് മോദിയുടെ ഗ്രാമമാണ്, അവർ ചില കള്ളത്തരങ്ങൾ ചെയ്തു പോയി എന്നതാണ് സംഭവിച്ചതെന്ന്.                      

ശരിക്കും സംഭവിച്ചത് ഗ്രാമങ്ങളെല്ലാം ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിൽ വേർതിരിക്കപ്പെട്ടു എന്നാണ് വയർ വ്യക്തമാക്കുന്നത്. ഒട്ടുമിക്ക ഗ്രാമങ്ങളിലും മുസ്ലീങ്ങൾ അപൂർവ്വമായി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുസ്‌ലിം ജനസംഖ്യയുള്ള പ്യുവർ ഗാവിൽ ഉയർന്ന ജാതിക്കാർക്കും ദലിതർക്കും യാദവർക്കും മുസ്‌ലിംകൾക്കും ഒക്കെ പ്രത്യേകം പ്രദേശങ്ങളാണ്. 

ഈ വേർതിരിവുകൾ ഇല്ലാതാക്കാൻ സാധിക്കില്ലായെന്നാണ് ഹിമാൻഷു പറയുന്നത്.  കാരണം, അവ പ്രധാനമന്ത്രിയുടെ ഗ്രാമങ്ങളാണ്. ഉത്തർപ്രദേശിലെ മറ്റേതൊരു ഗ്രാമത്തിലെയും പോലെ ജാതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കും. അത് മാറ്റാൻ ഏറെ പണിപ്പെടേണ്ടതുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം

Latest News