കുവൈത്ത് സിറ്റി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ നടന്ന കൺവെൻഷനിൽ പ്രവീൺ നന്തിലത്ത് അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു വെർച്വലായി ഉദ്ഘാടനം ചെയ്തു.
കല കുവൈത്ത് ആക്ടിങ് സെക്രട്ടറി ബിജോയ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധകുറിപ്പ് അവതരിപ്പിച്ചു. അനൂപ് മങ്ങാട്ട് (കല കുവൈത്ത് പ്രസിഡന്റ്), സത്താർ കുന്നിൽ (നാഷനൽ ലീഗ്), മണിക്കുട്ടൻ (കേരള അസോസിയേഷൻ), സുബിൻ അറക്കൽ (പ്രവാസി കോൺഗ്രസ് എം), ടി.വി. ഹിക്മത്ത് എന്നിവർ സംസാരിച്ചു. പ്രവീൺ നന്തിലത്ത് (ചെയ.), ജെ. സജി (ജന. കൺ.), റിച്ചി കെ. ജോർജ് (ജോ. കൺ.), സത്താർ കുന്നിൽ, സുബിൻ അറക്കൽ (വൈസ് ചെയ.) എന്നിവർ ഭാരവാഹികളായ 101 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും 501 അംഗ ജനറൽ കമ്മിറ്റിയും തെരഞ്ഞെടുത്തു. സി.കെ. നൗഷാദ് സ്വാഗതവും ജെ. സജി നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ