ന്യൂഡൽഹി: ബിഹാറിൽ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള എൻഡിഎ സീറ്റ് വിഭജനത്തിൽ ധാരണയായി. ആകെ 40 ലോക്സഭ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 17 സീറ്റുകളിൽ ബി.ജെ.പി. ജനവിധി തേടും.
ചിരാഗ് പാസ്വാൻ്റെ ലോക് ജനശക്തി പാർട്ടി അഞ്ച് സീറ്റുകളിലും മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ജനതാദൾ യുണൈറ്റഡ് (ജെ.ഡി.യു.) 16 സീറ്റുകളിലും മത്സരിക്കും.ഉപേന്ദ്ര കുശ്വാഹയുടെ ആർ.എൽ.എമ്മും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്കും ഓരോ സീറ്റും നല്കും.
എൽ.ജെ.പിയുടെ ശക്തികേന്ദ്രമായ നവാഡയിൽ ഇക്കുറി ബി.ജെ.പി. മത്സരിക്കും. കഴിഞ്ഞ തവണ കോൺഗ്രസ് വിജയിച്ച കിഷൻഗഞ്ചിൽ ജെ.ഡി.യു. സ്ഥാനാർത്ഥി കളത്തിലിറങ്ങും. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ജെയഡി.യുവും ബി.ജെ.പിയും 18 സീറ്റുകളിൽ വീതമാണ് മത്സരിച്ചത്. ആറു സീറ്റ് എൽ.ജെ.പിക്കും നൽകി.