മസാലക്ക് വേണ്ടി
ചെമ്മീൻ -അരക്കിലോ
ഉള്ളി -3
പച്ചമുളക്+ഇഞ്ചി+വെളുത്തുള്ളി ചതച്ചത് -1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി -1/2 ടീസ്പൂൺ
മുളകുപൊടി -2 ടീസ്പൂൺ
കുരുമുളകുപൊടി -1/2 ടീസ്പൂൺ
ഗരം മസാല പൊടി -1/2 ടീസ്പൂൺ
കറിവേപ്പില
മല്ലിയില
ഓയിൽ -ആവശ്യത്തിന്
മാവിന് വേണ്ടി
ജീരകശാല അരി-2 കപ്പ്
തേങ്ങ-1 കപ്പ്
എലക്കായ -8 എണ്ണം
ഉപ്പ്, വെള്ളം -ആവശ്യത്തിന്
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചെമ്മീനിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് 10 മിനിറ്റ് മാരിനറ്റ് ചെയ്തുവെക്കുക. ശേഷം സ്റ്റൗവ് കത്തിച്ച് ഒരു പാൻ വെച്ച് അതിലേക്ക് മൂന്ന് സ്പൂൺ ഓയിൽ ഒഴിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി അൽപം ഉപ്പും ചേർത്തു വഴറ്റുക. വഴന്നുവരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് ചേർത്തു പച്ചമണം മാറുന്നത് വരെ വഴറ്റി അതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മുളകുപൊടി, 1/2 ടീസ്പൂൺ കുരുമുളക് പൊടി (എരുവിനനുസരിച്ച് ചേർക്കാം) 1/2 ടീസ്പൂൺ ഗരം മസാല പൊടിയും ചേർത്തു നന്നായി വഴറ്റിയെടുക്കുക. അവസാനം കറിവേപ്പിലയും മല്ലിയിലയും പാകത്തിനുള്ള ഉപ്പും ചേർത്ത് മസാല വാങ്ങിവെക്കുക.
ജീരകശാല അരി നാലു മണിക്കൂർ കുതിർത്തുവെക്കുക. ശേഷം നന്നായി കഴുകി വെള്ളം ഊറ്റി അതിലേക്ക് തേങ്ങയും ഏലക്കയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് സ്മൂത്തായി അരച്ചെടുക്കുക. മാവ് കൂടുതൽ കട്ടിയാവാനും പാടില്ല. ലൂസാവാനും പാടില്ല.
ഒരു ഇഡ്ഡലി പാത്രം സ്റ്റൗവിൽവെച്ച് അതിലെ ഓരോ തട്ടിലും ഒരൽപം ഓയിൽ തടവിക്കൊടുക്കുക. ഇനി ഓരോ സ്പൂൺ മാവ് ഒഴിച്ച് അതിന്റെ മുകളിലായി ഓരോ സ്പൂൺ മസാലയും ഇട്ടുകൊടുത്ത് പാത്രം അടച്ച് 20 മിനിറ്റ് വേവിച്ചെടുക്കുക. സ്വാദിഷ്ടമായ ചെമ്മീൻ കണ്ണപ്പം തയാർ.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ