ദോഹ: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന തൃശൂർ കൈപ്പമംഗലം സ്വദേശി ഖത്തറിൽ നിര്യാതനായി. കൈപ്പമംഗലം താനത്ത്പറമ്പിൽ ഷെറിൻ കെ. മുഹമ്മദ് (42) ആണ് മരിച്ചത്.
സ്വകാര്യ കമ്പനിയിൽ അസി. പ്രൊജക്ട് മാനേജറായി ജോലി ചെയ്യുകയായിരുന്ന ഷെറിനെ ചൊവ്വാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഞായറാഴ്ച വൈകീട്ടായിരുന്നു അന്ത്യം.
വഴിയമ്പലം മഹാരാജ ഓഡിറ്റോറിയത്തിന് കിഴക്ക് ശാന്തിറോഡിൽ താനത്ത്പറമ്പിൽ കൊച്ചുമുഹമ്മദാണ് പിതാവ്. മാതാവ്: മുളംപറമ്പിൽ ശിവാകുട്ടി. ഭാര്യ: മസ്ലിൻ ഷെറിൻ. മക്കൾ: ഹിന ഫാത്തിമ, ഹൈസ ഫാത്തിമ. ഖത്തറിലുള്ള ഷലീൽ സഹോദരാനാണ്. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ