പാലക്കാട്: തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്കു മറിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. പാലക്കാട് വല്ലപ്പുഴ തെങ്ങിൻവളപ്പ് സ്വദേശി മണ്ണാരംകുന്നത്ത് നൗഷാദ്(44) ആണ് മരിച്ചത്.
ഇന്നു രാവിലെ ഒൻപതോടെയായിരുന്നു അപകടം. വല്ലപ്പുഴ മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ മരംമുറിക്കാൻ എത്തിയതായിരുന്നു നൗഷാദ്. അപകടത്തിനു പിന്നാലെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം വൈകീട്ടോടെ വല്ലപ്പുഴ യാറം ജുമാമസ്ജിദിൽ ഖബറടക്കി. റംലത്ത് ആണ് ഭാര്യ. മക്കൾ: ഇർഷാദ്, ഇർഷാന, റിൻസി, റിഷ്വാൻ.