ലക്നൗ: മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനൊപ്പം അറസ്റ്റിലായ വിദ്യാർത്ഥി നേതാവ് മസൂദ് അഹ്മദിന് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് 2020ലെ ഹാഥ്റസ് ഗൂഢാലോചനാ കേസിൽ മസൂദിന്ഭ ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തി 41 മാസം നീണ്ട കസ്റ്റഡിക്ക് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.
ഇതേ കേസിൽ കുറ്റാരോപിതനായ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണു നടപടി.അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ അത്താഉ റഹ്മാൻ മസൂദി, അജയ് കുമാർ ശ്രീവാസ്തവ എന്നിവർ അംഗങ്ങളായ ബെഞ്ചാണ് വിദ്യാർത്ഥി നേതാവിന് ജാമ്യം അനുവദിച്ചത്.
2022 ഡിസംബറിൽ എൻഐഎ കോടതി മസൂദിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ കേസിലെ കുറ്റാരോപിതർക്ക് അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയിരുന്നു.