വയനാട്: വയനാട് പരക്കുനിയില്‍ നിന്ന് കാണാതായ പതിനാലുകാരിയെ പോലീസ് തൃശൂരില്‍ നിന്ന് കണ്ടെത്തി. പനമരം ഹൈസ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന 14 കാരിയെയാണ് കാണാതായത്.
പെണ്‍കുട്ടി കൂട്ടുകാരിയുടെ തൃശൂരുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞാണു വീട്ടില്‍ നിന്നും പോയത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കി. ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്.
തുടര്‍ന്ന് പെണ്‍കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാകുകയായിരുന്നു. കുട്ടിയോെടാപ്പം കൂട്ടുകാരിയുടെ അമ്മ, അച്ഛന് എന്നിവര്‍ ഉണ്ടായിരുന്നു. കുട്ടിയുടെ മൊഴി എടുത്ത ശേഷം മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. സംഭവത്തില്‍ കൂട്ടുകാരിയുടെ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ എന്തിനാണ് കൊണ്ടുപോയത് എന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്.