പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന റോഡ് ഷോ അല്പ സമയത്തിനുള്ളില്‍ പാലക്കാട് നഗരത്തില്‍ ആരംഭിക്കും. കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്റ്ററില്‍ പാലക്കാട് മേഴ്സി കോളജ് ഗ്രൗണ്ടില്‍ ഇറങ്ങിയ അദ്ദേഹത്തെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേകര്‍, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്, പാലക്കാട്, പൊന്നാനി മലപ്പുറം സ്ഥാനാര്‍ഥികളും ഘടകകക്ഷി സംസ്ഥാന നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു.
കോട്ടമൈതാനത്തെ അഞ്ചുവിളക്കില്‍ നിന്നുമാണ് റോഡ് ഷോ ആരംഭിക്കുക. ഗ്രൗണ്ടില്‍ നിന്ന് കാറില്‍ നഗരമധ്യത്തിലെത്തുന്ന നരേന്ദ്രമോദിയെ റോഡ് ഷോ നടത്തുന്നതിനുള്ള വാഹനത്തിലേക്ക് കയറ്റും. അലങ്കരിച്ച വണ്ടിയില്‍ പാലക്കാട് മലപ്പുറം പൊന്നാനി മമ്ഢലത്തിലെ സ്ഥാനാര്‍ത്ഥികളും ഉണ്ടാകും സുല്‍ത്താന്‍പേട്ട വഴി ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്താണ് ഷോ സമാപിക്കുക. പൊതുസമ്മേളനം ഇല്ല. ശേഷം മേഴ്സി കോളജ് ഗ്രൗണ്ടിലെത്തുന്ന പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകും.
റോഡ് ഷോ കാണാന്‍ നിരവധി പ്രവര്‍ത്തകര്‍ വന്നുകൊണ്ടിരിക്കുന്നു. കെജിയുടെ നേതൃത്വത്തില്‍ 5000 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാ നടപടിക്കുള്ളത്. എസ്പിജി ഡിഐജിയുടെ നേതൃത്വത്തിലും സംഘം ക്യാംപ് ചെയ്യുന്നു. ഇന്നലെ വൈകിട്ട് കോയമ്പത്തൂര്‍ നഗരത്തില്‍ രണ്ടു കിലോമീറ്റര്‍ റോഡ് ഷോ നടത്തിയിരുന്നു.
900 മീറ്ററാണ് ദൂരം. 40 മിനിട്ടാണ് റോഡ് ഷോ നടത്തുക. ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. സ്കൂലുകളില്‍ കുട്ടികള്‍ നേരത്തെ എത്തിണണെന്ന സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പരീക്ഷകള#ക്കു പോകുന്നവര്‍ക്ക് പ്രത്യേക പാസ് അനുവദിച്ചിട്ടുണ്ട്. ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് നേതൃത്വം അറിയിച്ചു. ഇത് മൂന്നാം തവണയാണ് മോദി പാലക്കാട് എത്തുന്നത്. നേരത്തെ 2016ലും 21ലും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു അദ്ദേഹം ജില്ല സന്ദര്‍ശിച്ചത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലാണ് സന്ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്ഷോയ്ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. പൊലീസിന് റൂട്ടും ദൂരവും തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചിരുന്നത്. വൈകീട്ട് 5:45 നാണ് രണ്ടര കിലോമീറ്റര്‍ ദൂരമുള്ള റോഡ് ഷോ ആരംഭിക്കുക. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഇത് രണ്ടാമത്തെ തവണയാണ് കേരളത്തില്‍ എത്തുന്നത്.