കൊല്ലം:കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്ക് പറ്റിയ മധ്യവയസ്കൻ ചികിത്സയിയിരിക്കെ മരിച്ചു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം.മുക്കുന്നം സ്വദേശി മനോജ് (47) ആണ് പുലർച്ചെ മരിച്ചത്.
മൂന്ന് ദിവസം മുൻപ് കടയ്ക്കൽ മുക്കുനത്തിനും കല്ലുതേരിക്കും ഇടയിൽ വെച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് വീണ് ഗുരുതരമായി പരിക്കുപറ്റിയ മനോജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പുലർച്ചെയാണ് മരണം. ഗൾഫിലായിരുന്ന മനോജ് നാട്ടിൽ വന്നതിനുശേഷം തടിപ്പണിയായിരുന്നു ജോലി ഭാര്യയും രണ്ടു മക്കളും ഉണ്ട്.