കുവൈത്ത് സിറ്റി: വിശ്വാസികൾ ഖുർആനുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും റമദാൻ അതിനുള്ള സവിശേഷാവസരമാണെന്നും സോളിഡാരിറ്റി കേരള സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് അബ്ബാസിയ, ഫർവാനിയ, റിഗ്ഗയ് ഏരിയകൾ സംയുക്തമായി അർദിയ മസ്ജിദ് ഷൈമ അൽ ജബറിൽ സംഘടിപ്പിച്ച ഇഫ്താർ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇഹലോകത്തെയും പരലോകത്തെയും ചേർത്തുവെക്കുന്ന സന്തുലിതമായ ആത്മീയ കാഴ്ചപ്പാടാണ് ഇസ്ലാം. സമൂഹത്തിലെ വിഭിന്ന വിഭാഗങ്ങളുമായുള്ള ബന്ധം പ്രധാനമാണ്.
വിശ്വാസികൾക്ക് സമൂഹത്തിൽ വലിയ ദൗത്യങ്ങൾ നിർവഹിക്കാനുണ്ട്. ഖുർആൻ ഇത്തരം ജീവിത കാഴ്ചപ്പാടുകൾ കൂടിയാണ് പകർന്നുനൽകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. കെ.ഐ.ജി കുവൈത്ത് പ്രസിഡന്റ് പി.ടി. മുഹമ്മദ് ശരീഫ് ഉദ്ഘാടനം നിർവഹിച്ചു. കെ.ഐ.ജി ഫർവാനിയ ഏരിയ പ്രസിഡന്റ് അനീസ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. മുനീർ മഠത്തിൽ സ്വാഗതവും ടി.പി. അറഫാത്ത് നന്ദിയും പറഞ്ഞു. അബ്ദുൽ ഹാദി ഖിറാഅത്ത് നടത്തി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ