ബഗളൂരു നഗരത്തില്‍ ട്രാക്ടറില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. ചിക്കനായകനഹള്ളി പ്രദേശത്ത് പെട്രോളിംഗ് നടത്തുന്നതിനിടെ ദുരൂഹമായി കണ്ട ട്രാക്ടര്‍ പോലീസ് പരിശോധിച്ചത്. അപ്പോഴാണ് ട്രാക്ടറില്‍ സൂക്ഷിച്ച നിലയില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.
അപകടകരമായി കൊണ്ടുപോയ സ്ഫോടക വസ്തുക്കളാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യം തെരഞ്ഞെുപ്പ് ചൂടിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്ഫോക വസ്തുക്കള്‍ പിടിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതായി ബെംഗളൂരു പൊലീസ് അറിയിച്ചു. ഈ മാസം ആദ്യം രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനത്തിന് ശേഷമുള്ള സംഭവമാണിത്. അതേസമയം, പാറ പൊട്ടിക്കുന്നതിനായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് സ്ഫോടക വസ്തുക്കള്‍ കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രിയില്‍ പോലീസിന്റെ പതിവ് പട്രോളിംഗിനിടെയാണ് സംഭവം. സ്വകാര്യ സ്കൂളിന് സമീപത്തെ പറമ്പിലാണ് ട്രാക്ടര്‍ കണ്ടെത്തിയത്.
ട്രാക്ടറില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഇലക്ട്രിക്കല്‍ ഡിറ്റണേറ്ററുകള്‍, മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ട്രാക്ടര്‍ ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. മാര്‍ച്ച് ഒന്നിനാണ് രാമേശ്വരം കഫേയില്‍ സ്ഫോടനമുണ്ടായത്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റ സ്ഫോടനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു സ്ഫോടക വസ്തുക്കളുടെ കണ്ടെത്തല്‍.