ആവശ്യമായ ചേരുവകള്‍
ബസുമതി അരി -2 കപ്പ് വേവിച്ചത്
ഒലീവ് എണ്ണ -ഒരു ടീസ്പൂണ്‍
വെളുത്തുള്ളി -ഒരു ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
ചെറിയ ഉള്ളി അരിഞ്ഞത് -1/2 കപ്പ്
ക്യാരറ്റ് ചിരകിയത് -1/2 കപ്പ്
ചുവന്ന ക്യാപ്സിക്കം -1/4 കപ്പ്
ടൊമാറ്റോ കെച്ചപ്പ് -രണ്ട് ടീസ്പൂണ്‍
ചില്ലി സോസ് -ഒരു ടീസ്പൂണ്‍
പുതിനയില, മല്ലിയില -ഒരു ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം
ബസ്മതി അരി വേവിച്ച ശേഷം മാറ്റിവെക്കുക. ഒരു പാനില്‍ ഒലീവ് ഓയില്‍ ചൂടാക്കിയതിനു ശേഷം ആദ്യം വെളുത്തുള്ളി അരിഞ്ഞത് ചേര്‍ത്ത് ഒരു മിനിട്ടോളം ഇളക്കുക. പിന്നെ ചെറിയ ഉള്ളിയും ചേര്‍ത്ത് വഴറ്റുക. തുടര്‍ന്ന് കാരറ്റും ചുവന്ന ക്യാപ്സിക്കവും ചേര്‍ത്ത് എല്ലാ ചേരുവകളും മിക്സ് ആകുന്ന രീതിയില്‍ നന്നായി വഴറ്റുക.
പിന്നീട് വേവിച്ചുവെച്ച ബസ്മതി അരി, ഉപ്പ് (പാകത്തിന്), ചില്ലി സോസ്, പുതിനയില, മല്ലിയില, ടൊമാറ്റോ കെച്ചപ്പ് ഇവ ചേര്‍ത്ത് നന്നായി ഇളക്കുക. ഏകദേശം 3 മുതല്‍ 4 മിനിട്ട് വരെ വേവാന്‍ അനുവദിക്കുക. സ്വാദിഷ്ടമായ മെക്സിക്കന്‍ വെജ് ഫ്രൈഡ് റൈസ് കഴിക്കാന്‍ തയാറായിട്ടുണ്ടാകും. കൂട്ടുകാര്‍ക്ക് നല്ളൊരു ട്രീറ്റ് കൊടുക്കാനും അതിഥികള്‍ക്ക് വിളമ്പാനുമുള്ള ഉത്തമ ആഹാരമാണിത്. പാകം ചെയ്തെടുക്കാനും വളരെ എളുപ്പം.