ആവശ്യമായ ചേരുവകള്‍
എള്ള് – 1 കപ്പ്
കപ്പലണ്ടി – 1 കപ്പ്
തേങ്ങ ചിരകിയത് -1/4 കപ്പ്
വറ്റല്‍മുളക് – 2 എണ്ണം
കറിവേപ്പില – 3 എണ്ണം
ജീരകം – 1 ടീസ്പൂണ്‍
എണ്ണ – 1/2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കിയതിനു ശേഷം കപ്പലണ്ടി നന്നായി വറുത്ത് മാറ്റിവെക്കുക. അതിനു ശേഷം അതേ പാത്രത്തില്‍ തന്നെ എള്ള് വറുത്തു മാറ്റിവെക്കുക. പിന്നീട് തേങ്ങ ചിരകിയതും, വറ്റല്‍മുളകും, കറിവേപ്പിലയും ജീരകവും ചേര്‍ത്ത് നന്നായി പൊടിച്ച ശേഷം എണ്ണ ചേര്‍ത്തും അല്ലെങ്കില്‍ തൈര് ചേര്‍ത്തും ഉപയോഗിക്കാവുന്നതാണ്. ഇഡ്ഡലി, ദോശ, ചപ്പാത്തി എന്നിവക്ക് യോജിച്ചതാണിത്. ഉപയോഗത്തിനു ശേഷം എയര്‍ടൈറ്റ് പാത്രത്തില്‍ സൂക്ഷിക്കേണ്ടതാണ്.