ലോ ഫ്ളോര്‍ ബസിന്റെ പിന്‍ചക്രം കാലിലൂടെ കയറിയിറങ്ങി മധ്യവയസ്കയ്ക്ക് ഗുരുതര പരിക്ക്. ചാവടിനട സ്വദേശി ഉഷയ്ക്കാണ് (53) പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലരാമപുരം ബസ്റ്റോപ്പിന് സമീപത്ത് വച്ചായിരുന്നു സംഭവം. ഇന്ന് രാവിലെ ചാവടിനടയില്‍ നിന്നും ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന ഉഷ സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉഷ യാത്ര ചെയ്തിരുന്ന ബസിന്റെ ചക്രങ്ങള്ക്കിടയില്പ്പെട്ടാണ് അപകടം സംഭവിച്ചത്. നാട്ടുകാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഉഷയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കെ.എ,്.ആര്.ടി.സി ലോ ഫേളോര് ബസായിരുന്നു അപകടം ഉണ്ടാക്കിയത്. ബസ് നിര്‍ത്തിയിട്ട് ആള്ക്കാര് കയറിയതിനു ശേഷം പതിയെ മുന്നോട്ടെടുക്കുമ്പോഴായിരുന്നു ഉഷ ഇറങ്ങിയത്. ഇതോടെ പിന് ചക്രങ്ങള്‍ക്കടിയിലേക്ക് കാല് കയറുയായിരുന്നു.