കൊഴിച്ചിലും നിൽക്കും, മുടിയും വളരും: അമ്മമാരുടെ സീക്രട്ട് എണ്ണ കാച്ചിയത്; വീട്ടിൽ ഉണ്ടാക്കിയാലോ?

കൊഴിഞ്ഞു പോകാതെ ഉള്ളോട് കൂടി വളരുന്ന മുടി എല്ലാവരുടെയും സ്വപ്നമാണ്. ചെറുപ്പത്തിൽ നല്ല ഇടുങ്ങിയ നിരകളിൽ മുടിയുണ്ടായിരുന്നവർക്ക് ഇന്ന് മുടി തീരെ ഇല്ലാത്ത അവസ്ഥയാണ്. ഹോര്മോണാൽ ചേഞ്ച്, സ്ട്രെസ്, ഭക്ഷണരീതി തുടങ്ങിയവ മൂലം മുടി കൊഴിച്ചിൽ ഉണ്ടാകാം.

മുടി കൊഴിച്ചിലിന്‌ പ്രതിവിധിയായിട്ട് നിരവധി മാർഗ്ഗങ്ങളുണ്ട്. അതിലൊന്ന് കാച്ചിയ വെളിച്ചെണ്ണ ആണ്. പണ്ടത്തെ വീടുകളിൽ സ്ഥിരമായി അമ്മമാർ ഇത്തരം വെളിച്ചെണ്ണകൾ കാച്ചി സൂക്ഷിച്ചിരുന്നു.  ഇവിടെ പറയുന്നത് ചെറിയ ഉള്ളി ഇട്ട് കാച്ചിയ വെളിച്ചെണ്ണയെ പറ്റിയാണ്.

അവശ്യ സാധനങ്ങൾ 

എണ്ണ കാച്ചാനായി വേണ്ടത് അല്‍പം ചെറിയ ഉള്ളി, കറ്റാർവാഴ, എള്ള് എന്നിവയാണ്. ഇവ മൂന്നും യോജിപ്പിച്ച് എണ്ണ കാച്ചിയാല്‍ മുടിയുടെ ആരോഗ്യം എക്കാലത്തേക്കും നിലനിർത്താൻ സാധിക്കും. 

എണ്ണ കാച്ചേണ്ട രീതി 

അല്‍പം ചുവന്നുള്ളി അരിഞ്ഞത്, അല്‍പം എള്ള്, അല്‍പം കറ്റാർവാഴ എന്നിവ വെളിച്ചെണ്ണയില്‍ കാച്ചി എടുക്കുകയാണ് വേണ്ടത്. ആദ്യം വെളിച്ചെണ്ണ നല്ലതുപോലെ ചൂടാക്കി അതിലേക്ക് ചുവന്നുള്ളി അരിഞ്ഞത് ഇട്ട് കൊടുക്കണം. ചുവന്നുള്ളി ഒന്ന് വാടി വരുമ്പോള്‍ അതിലേക്ക് ബാക്കിയുള്ള രണ്ട് ചേരുവകളും ചേര്‍ക്കണം. ആവശ്യമെങ്കില്‍ അല്‍പം ഉലുവയും ചേര്‍ക്കാവുന്നതാണ്.

എണ്ണയുടെ പാകം

നല്ലതുപോലെ മൂത്ത് ചുവന്നുള്ളി ഫ്രെ പാകത്തില്‍ ആവുന്നതാണ് എണ്ണയുടെ പാകം. കരിഞ്ഞ് പോവാതെ നോക്കണം. എണ്ണ തണുപ്പിച്ച് തലയില്‍ തേക്കാവുന്നതാണ്. ഈ എണ്ണ ആഴ്ചയില്‍ മൂന്നു പ്രാവശ്യമെങ്കിലും തേക്കണം. ദിവസവും ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയുടെ വളര്‍ച്ച ഇരട്ടിയാക്കുന്നു. മുടിക്ക് തിളക്കം നല്‍കുന്നതോടൊപ്പം മുടിയുടെ വേരുകള്‍ക്ക് ബലവും മുടി നല്ല കട്ടിയോടെ വളരുന്നതിനും സഹായിക്കുന്നു.