കോഴിക്കോട്:തെക്കേ ഇന്ത്യയിലേക്ക് മോദി ഇടയ്ക്കിടെയുള്ള വരവ് പരാജയഭീതിമൂലമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.നാലാം വട്ടവും ഇവിടെവന്ന മോദി എന്തുകൊണ്ട് ഒരുതവണ പോലും മണിപ്പുരിലേക്ക് പോകുന്നില്ലെന്നും ബിനോയ് വിശ്വം കോഴിക്കോട് ചോദിച്ചു.മിക്കവാറും എല്ലാ ദിവസവും മോദി തെക്കേ ഇന്ത്യയിലാണ്. ഇനിയും വരാം. ഇത് പരാജയം ഭയക്കുന്നത് കൊണ്ടാണ്.
ബേഠി ബച്ചാവോ എന്നാണ് മോദി പറയുന്നത്. ഇന്ത്യയിലെ പെണ്‍കുട്ടികളെ രക്ഷിക്കുന്നതില്‍ മോദി പരാജയമാണ്. മണിപ്പുര്‍ ഇത് തെളിയിക്കുന്നു. മണിപ്പുരിലെ സ്ത്രീകളുടെ അവസ്ഥ കണ്ടില്ല എന്ന് നടിച്ച് ഗ്യാരണ്ടി എന്ന നുണ പറയാന്‍ മാത്രമാണ് മോദിക്ക് നാവ്. എത്ര പറഞ്ഞാലും ഇന്ത്യ മോദിയുടെ ഗ്യാരണ്ടിയില്‍ വിശ്വസിക്കാന്‍ പോവുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
എസ്.ബി.ഐയുടെ വിശ്വസ്ത പാതാളത്തോളം തകര്‍ന്നിരിക്കുകയാണ്. നാണവും മാനവും സമ്പദ് വ്യവസ്ഥയില്‍ പരിഗണനയുമുണ്ടെങ്കില്‍ മോദി ഇതേക്കുറിച്ച് ഒരു വാക്കെങ്കിലും പറയണം. ഗ്യാരണ്ടി എന്ന വാക്കിന്റെ അര്‍ഥം ഇളകാത്ത ഉറപ്പെന്നാണ്. എന്നാല്‍ മോദി പരത്തുന്ന സന്ദേശം പഴയ ചാക്ക് എന്നാണ്.
മോദി കള്ളപ്പണക്കാരെ കുചേലന് ആക്കി കൃഷ്ണനായി മാറുന്നു. ബി.ജെ.പിയോട് ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകൂടാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. അതിന് വലിയ വില കൊടുക്കേണ്ടി വരും. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ തയ്യാറായവര്‍ മൂക്കിനപ്പുറം കാണാന്‍ കഴിവില്ലാത്തവരാണ്. കേരളത്തിലെ പോരാട്ടം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്നും ബിനോയ് വിശ്വം പറഞ്ഞു