നിയമനം പിന്‍വാതില്‍ വഴി. എന്നിട്ടോ അയാള്‍ക്ക് വകുപ്പു തലവനായി പ്രെമോഷനും നല്‍കി ഇടതുപക്ഷ സര്‍ക്കാര്‍ കരുത്ത് തെളിയിച്ചിരിക്കുകയാണ്. ഇതിനെതിരേ ജീവനക്കാരുടെ പ്രതിപക്ഷ സംഘടന എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. പിന്‍വാതില്‍ നിയമനം നടത്തിയപ്പോള്‍ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും, അയാളെ കണ്‍ട്രോളറാക്കുന്നതിനെ എതിര്‍ത്തില്ലെങ്കില്‍ പിന്നെ എന്തിനെയാണ് എതിര്‍ക്കേണ്ടതെന്നാണ് ഇവര്‍ ചോദിക്കുന്നത്. ഡെല്‍ഹിയിലെ കേരളാ ഹൗസിലാണ് ഈ ഉദ്യോഗക്കയറ്റവും അട്ടിമറിയുമൊക്കെ സംഭവിച്ചിരിക്കുന്നത്.
കേരളാ ഹൗസില്‍ പിന്‍വാതിലിലൂടെ കയറിപ്പറ്റിയ ആളെ കണ്‍േട്രാളറായി നിയമിച്ചിരിക്കുന്നത്. കാലങ്ങളായി ഐ.എ.എസ്. ഉദ്യോഗസ്ഥരും സെക്രട്ടേറിയറ്റ് ജീവനക്കാരും വഹിച്ചിരുന്ന പദവിയാണ് ആസൂത്രിത നീക്കങ്ങളിലൂടെ നിയമവിരുദ്ധമായി യോഗ്യതയില്ലാത്തയാള്‍ക്ക് നല്‍കിയത്. സെക്രട്ടേറിയറ്റിലെ അഡീഷണല്‍ സെക്രട്ടറി തസ്തിക വെട്ടി നിരത്തിയാണ് പിന്‍വാതിലിലൂടെ പാര്‍ട്ടിക്കാരെ വെളുപ്പിച്ചെടുക്കാന്‍ നോക്കുന്നത്. സര്‍ക്കാര്‍ ഇറക്കിയ ഒരു ഉത്തരവിലൂടെ കണ്‍ട്രോളര്‍ തസ്തികയിലേക്കുള്ള സ്‌പെഷ്യല്‍ റൂളില്‍ ഫ്രണ്ട് ഓഫീസര്‍ മാനേജര്‍, ഹൗസ് കീപ്പിംഗ് മാനേജര്‍, കാറ്ററിംഗ് മാനേജര്‍ എന്നിവയും തിരുകി കയറ്റിയത്.
മാത്രമല്ല, മറ്റൊരു ഉത്തരവിലൂടെ വഴിവിട്ട സ്ഥാനക്കയറ്റവും നല്‍കി. 2024 മാര്‍ച്ച് മാസമായ ഇപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും സര്‍വീസ് ചരിത്രത്തില്‍ എറ്റവും വലിയ നഷ്ടങ്ങള്‍ സംഭവിച്ചത്. ചരിത്രത്തില്‍ ആദ്യമായി ശമ്പളം മുടങ്ങി. ശമ്പളം ഗഡുക്കളായി നല്‍കി. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നിശേധിച്ചതും മാര്‍ച്ച് മാസത്തിലാണ്. ഈ മാസത്തില്‍ തന്നെയാണ് കേരളാ ഹൗസ് കണ്‍ട്രളറായിരുന്ന അഡിഷണല്‍ സെക്രട്ടറിയെ റിവര്‍ട്ട് ചെയ്തു കൊണ്ട് അവിടെ പിന്‍വാതില്‍ നിയമനക്കാരനെ ഇരുത്തിയതും.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നേരിട്ടുള്ള ഇടപെടലുകളാണ് ചട്ടങ്ങള്‍ മറികടന്നുള്ള നിയമനത്തിന് വഴിവെച്ചത്. ഗസറ്റഡ് തസ്തികയിലേക്ക് നിയമിക്കണമെങ്കില്‍, കെ.എസ് ആന്റ് എസ്.എസ്.ആര്‍ ഭാഗം രണ്ടിലെ ചട്ടം 28(ബി)(1) പ്രകാരം വകുപ്പുതല പ്രെമോഷ കമ്മിറ്റികൂടി അതിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റ് തയ്യാറാക്കി ഗസറ്റ് വിജ്ഞാപനം നടത്തണമെന്ന പ്രാഥമിക നിയമം പോലും ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു. പിന്‍വാതില്‍ നിയമനം ലഭിച്ച സഖാവിന്റെ യോഗ്യതയ്ക്കനുസരിച്ച് കേരള ഹൗസിലെ കണ്‍ട്രോളര്‍ തസ്തികയുടെ നിയമന രീതി മാറ്റിമറിച്ചിരിക്കുന്നു.
വകുപ്പുതലവന്റെ സ്റ്റാറ്റസിലുള്ള നിയമനത്തിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ അപ്പാടെ മറിച്ച് അവിടെ സഖാവിനെ അവരോധിച്ചത്. ഡെല്‍ഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണര്‍ ഉന്നയിച്ച ഭരണപരമായ പ്രശ്‌നങ്ങള്‍ക്കും പ്രായോഗിക തടസ്സങ്ങള്‍ക്കും തരിമ്പുപോലും പരിഗണന നല്‍കാതെയാണ് ഈ നിയമനത്തിന് ഇടതു സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
ചട്ടങ്ങള്‍ മറികടന്ന് നിയമനം നടത്തുന്ന സര്‍ക്കാര്‍ ബില്‍ക്കിസ് യാക്കൂബ് റസൂല്‍ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ ആന്റ് അതോഴ്‌സ് (ബില്‍ക്കിസ് ബാനോ കേസ്) എന്ന കേസില്‍ സുപ്രീം കോടതി 8-1-2024ല്‍ പുറപ്പെടുവിച്ച വിധിന്യായം വായിക്കണം. ഈ വിധിയില്‍ 57 തവണയാണ് റൂള്‍സ് ഓഫ് ലാ എന്നു പരാമര്‍ശിച്ചിരിക്കുന്നത്. ഈ റൂള്‍സ് ഓഫ് ലാ അട്ടിമറിച്ച എല്ലാവരും നാളെ കോടതിയില്‍ മറുപടി പറയേണ്ടി വരുമെന്നും ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ പറയുന്നു.