ന്യൂഡല്‍ഹി: അസംഘടിത, അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്ന കാര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി. എട്ടുകോടി പേര്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ കാര്‍ഡ് ഉറപ്പാക്കണം. നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കണമെന്ന് പരമോന്നത കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് നടപ്പാക്കാൻ പല സംസ്ഥാനങ്ങളും തയ്യാറാകത്തതിനെ തുടർന്നാണ് സുപ്രീം കോടതി നിലപാട് കടുപ്പിച്ചത്. ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീൻ അമാനുള്ളയും അധ്യക്ഷരായ ബെഞ്ചിന്റേതാണ് നിർദ്ദേശം.