കുവൈത്ത് സിറ്റി: ക്രിസ്തുവിന്റെ സഞ്ചാരപാതയിലൂടെ വിശുദ്ധിയിലേക്ക് വളരണമെന്ന് ഫാ. നൈനാൻ വി. ജോർജ്. കുവൈത്ത് മഹാ ഇടവകയിലെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ വലിയ നോമ്പിനോടനുബന്ധിച്ച് ക്രമീകരിച്ച വചനശുശ്രൂഷക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലിൽ നടന്ന പ്രാരംഭയോഗത്തിൽ ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ് പാറക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. റിനിൽ പീറ്റർ, ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, സഭ മാനേജിങ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ, സംഘടന വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, സെക്രട്ടറി തോമസ് മാത്യു, ട്രഷറർ ഷൈൻ ജോർജ്, കൺവെൻഷൻ കൺവീനർ ബിനു ബെന്ന്യാം എന്നിവർ സന്നിഹിതരായി. മാർച്ച് 21 വരെയാണ് കൺവെൻഷൻ. രണ്ടാം ദിനം സാൽമിയ സെന്റ് മേരീസ് ചാപ്പലിൽ സന്ധ്യാനമസ്കാരത്തോടെ ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ