ജ​ന​സം​ഖ്യ 48.6 ല​ക്ഷം; കു​വൈ​ത്ത് ജ​ന​സം​ഖ്യ​യി​ൽ പ്ര​വാ​സി​ക​ളു​ടെ വ​ർ​ധ​ന

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി പ്ര​വാ​സി​ക​ൾ തു​ട​രു​ന്നു. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ ക​ണ​ക്ക​നു​സ​രി​ച്ച് 48,60,000 ആ​ണ് കു​വൈ​ത്തി​ലെ മൊ​ത്തം ജ​ന​സം​ഖ്യ. ഇ​തി​ല്‍ 15,46,000 കു​വൈ​ത്തി​ക​ളും 33,13,000 വി​ദേ​ശി​ക​ളു​മാ​ണ്. 2023 ഡി​സം​ബ​ർ അ​വ​സാ​നം വ​രെ​യു​ള്ള ക​ണ​ക്കാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് 2.6 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. 31.82 ശ​ത​മാ​നം സ്വ​ദേ​ശി​ക​ളും 68.18 ശ​ത​മാ​നം പ്ര​വാ​സി​ക​ളും എ​ന്ന​താ​ണ് ജ​ന​സം​ഖ്യ​യി​ലെ അ​നു​പാ​തം. ഒ​രു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ 94,000 പ്ര​വാ​സി​ക​ളാ​ണ് കു​വൈ​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍, ജ​ന​സം​ഖ്യ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടും കു​വൈ​ത്തി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ നേ​രി​യ കു​റ​വു​ണ്ടാ​യി. ക​ഴി​ഞ്ഞ വ​ര്‍ഷം 32 ശ​ത​മാ​ന​മാ​യി​രു​ന്നു സ്വ​ദേ​ശി ജ​ന​സം​ഖ്യ.

2014 മു​ത​ൽ 2023 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ല്‍ പ്ര​വാ​സി ജ​ന​സം​ഖ്യ​യി​ല്‍ 1.8 ശ​ത​മാ​നം വാ​ർ​ഷി​ക വ​ള​ർ​ച്ചാ​നി​ര​ക്ക് നി​ല​നി​ർ​ത്തു​ന്ന​താ​യി റി​പ്പോ​ര്‍ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കു​വൈ​ത്തി പൗ​ര​ന്‍മാ​രി​ല്‍ സ്ത്രീ​ക​ളു​ടെ എ​ണ്ണം പു​രു​ഷ​ന്മാ​രേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. 7,58,900 സ്വ​ദേ​ശി പു​രു​ഷ​ന്മാ​രും, 7,87,300 സ്ത്രീ​ക​ളു​മാ​ണ് കു​വൈ​ത്തി​ലു​ള്ള​ത്. രാ​ജ്യ​ത്തെ മൊ​ത്തം തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം ജ​ന​സം​ഖ്യ​യു​ടെ 61.8 ശ​ത​മാ​നം ആ​ണ്. 30,05,000 തൊ​ഴി​ലാ​ളി​ക​ൾ രാ​ജ്യ​ത്തു​ണ്ട്. കു​വൈ​ത്തി​ക​ളു​ടെ മൊ​ത്തം എ​ണ്ണ​ത്തി​ന്റെ 32.3 ശ​ത​മാ​ന​മാ​ണ് സ്വ​ദേ​ശി​ക​ളു​ടെ തൊ​ഴി​ൽ നി​ര​ക്ക്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

 

\