മനാമ: മേഖലയിൽ ന്യൂനമർദത്തെ തുടർന്ന് ബഹ്റൈനിൽ ബുധനാഴ്ച വരെ ചാറ്റൽമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ മാത്രമായിരിക്കും മഴയെന്നും അടുത്തയാഴ്ചവരെ ഇതിന് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറഞ്ഞു.
കടൽത്തീരത്ത് എട്ടടിവരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. ഇടക്കിടെ ശക്തമായ കാറ്റും വീശും. ഈ സമയത്ത് കടലിൽപോകുന്നവർ ജാഗ്രത പുലർത്തണം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ