ബംഗളൂരു: ബംഗളുരു നഗരത്തിലെ അള്സൂരില് പള്ളിക്ക് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ കേരളത്തിനും തമിഴ്നാടിനുമെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ഥി ശോഭാ കരന്തലജെ. ഇരു സംസ്ഥാനങ്ങള്‍ക്കുമെതിരെ വര്‍ഗീയ – വിദ്വേഷ പരാമര്‍ശങ്ങളാണ് ബംഗളൂരു നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥി നടത്തിയത്.
തമിഴ്നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബംഗളൂരുവില്‍ എത്തി സ്ഫോടനങ്ങള്‍ നടത്തുന്നുവെന്നും കേരളത്തില്‍ നിന്ന് ആളുകള്‍ എത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുമായിരുന്നു ശോഭയുടെ വിവാദ പരാമര്‍ശം.
ഇതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനടക്കമുള്ളവര്‍ രംഗത്തെത്തി. വിദ്വേഷ പരാമര്‍ശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കണമെന്നും മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും സ്റ്റാലിന് ആവശ്യപ്പെട്ടു.
ബംഗളുരു നഗരത്തിലെ അള്സൂരില് പള്ളിക്ക് മുന്നില്‍ വൈകിട്ട് നിസ്കാര സമയത്ത് പാട്ട് വെച്ചതിനെ ചൊല്ലി മൊബൈല്‍ കടക്കാരും ഒരു സംഘം ആളുകളും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പിന്നീട് ഹനുമാന് ചാലീസ വെച്ചതിന് കടക്കാര്‍ക്ക് മര്‍ദ്ദനമേറ്റു എന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തി. തീവ്ര ഹിന്ദു സംഘടനകളും ശോഭാ കരന്തലജെ അടക്കമുള്ള സ്ഥാനാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ഇതിനിടെ ചില മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണത്തിലായിരുന്നു വിവാദ പരാമര്‍ശം.
തമിഴ് നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബംഗളൂരുവില്‍ എത്തി സ്ഫോടനങ്ങള്‍ നടത്തുന്നു, കേരളത്തില്‍ നിന്ന് ആളുകള്‍ എത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ അഭിപ്രായപ്പെട്ടു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭയില്‍ പാക്കിസ്ഥാന് സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങള്‍ വിളിക്കുന്നു എന്നും അവര്‍ ആരോപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ പറഞ്ഞു.
വിദ്വേഷ പരാമര്‍ശം നടത്തിയ ശോഭ കരന്തലജെക്കെതിരെ നടപടി സ്വീകരിക്കിണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് രംഗത്തെത്തി. ജനത്തെ വിഭജിക്കാനുള്ള നീക്കം അപലപനീയമെന്ന് പറഞ്ഞ തമിഴ്നാട് മുഖ്യമന്ത്രി, വിദ്വേഷ പരാമര്‍ശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.