കൊച്ചി:എം എൽ എ മാരായ കെ രാധാകൃഷ്ണൻ, കെ കെ ശൈലജ, ഷാഫി പറമ്പിൽ, എം മുകേഷ്, വി ജോയ്, എന്നിവരും രാജ്യ സംഭാംഗങ്ങളായ കെ സി വേണുഗോപാൽ, രാജീവ് ചന്ദ്രശേഖർ എന്നിവരും രാജി വെക്കാതെയും ഇവർ നിലവിലുള്ള ആനുകൂല്യങ്ങൾ കൈപറ്റിയാണ് മത്സരിക്കുന്നതെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ.
തൽസ്ഥാനം രാജിവെച്ച് മത്സരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും.രാഷ്ട്രീയ നിരീക്ഷകനായ കെ ഒ ജോണിയാണ് ഹർജി നൽകിയത്.
തൽസ്ഥാനം രാജിവെച്ച് മത്സരിക്കാൻ കോടതി നിർദ്ദേശം നൽകണം എന്നുമാണ് ഹർജിയിലെ ആവശ്യം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ അടക്കമുള്ളവരെ എതിർ കക്ഷിയാക്കിയാണ് ഹർജി.