ന്യൂഡല്‍ഹി:വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നതായി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം നടത്തിയ സർവേ പ്രകാരം കണ്ടെത്തി.വ്യാജമെന്നു കണ്ടെത്തുന്ന കണക്ഷനുകള്‍ റദ്ദാക്കാൻ നിര്‍ദേശം നല്കി.
അടിയന്തരമായി ഇവരുടെ രേഖകൾ പരിശോധിക്കാനും നിർദ്ദേശിച്ചു.ബിഎസ്എന്‍എല്‍, ഭാരതി എയര്‍ടെല്‍, എംടിഎന്‍എല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ക്ക് സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക മന്ത്രാലയം കൈമാറി.
നിര്‍മിതബുദ്ധി ഉപയോഗിച്ചു 114 കോടി കണക്ഷനുകള്‍ പരിശോധിച്ചതില്‍നിന്നാണ് 21 ലക്ഷം സിം കാര്‍ഡുകളുടെ രേഖകള്‍ വ്യാജമാണെന്നു മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്. ഈ നമ്പരുകള്‍ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കോ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കോ ആയി ഉപയോഗിക്കുന്നുവെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.
ഒരാള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന 9 സിം കാര്‍ഡുകള്‍ എന്ന പരിധി മറികടന്നും പല കമ്പനികള്‍ കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.