കോഴിക്കോട്:കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അണേലക്കടവ് സ്വദേശി പ്രജിത്തിന്റെയും ഗംഗയുടെയും മകൻ അമൽസൂര്യ (27) യെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും സിറിഞ്ചുകളും മറ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ അമിതമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്നാണ് സൂചന. ഇയാളുടെ കൂടെയുണ്ടായിരുന്ന യുവാവിനെ അവശനിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്‍ക്വസ്റ്റ്, ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.