കോട്ടയം:എൻഎസ്എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റായിരുന്ന സിപി ചന്ദ്രൻ നായരെ എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡിൽ നിന്ന് നീക്കി.ഇടതുമുന്നണി കോട്ടയം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തതിനെത്തുടർന്നാണ് ഒഴിവാക്കിയത്.എൻഎസ്എസ് മീനച്ചിൽ താലൂക്ക് യൂണിയന്റെ പ്രസിഡന്റ് സ്ഥാനം താത്കാലികമായി വൈസ് പ്രസിഡന്റിനാണ് നൽകിയിരിക്കുന്നത്.
ഇന്നലെ യൂണിയന് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. എന്നാൽ തന്നെ മാറ്റിയതല്ലെന്നും താൻ സ്വയം പദവി ഒഴിഞ്ഞതാണെന്നുമായിരുന്നു ചന്ദ്രൻ നായരുടെ പ്രതികരണം. പിന്നാലെയാണ് ഇന്ന് ഇദ്ദേഹത്തെ ഡയറക്ടര്‍ ബോര്‍ഡിൽ നിന്ന് മാറ്റിയതായി എൻഎസ്എസ് അറിയിച്ചത്.