തിരഞ്ഞെടുപ്പിനൊപ്പം ചൂടുപിടിച്ച ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് പൗരത്വ ഭേദഗതി നിയമം ( Citizenship Amendment Act ). ഇതോടെ രാജ്യം വീണ്ടും പ്രതിഷേധച്ചൂടിലേക്ക് കടന്നിരിക്കുന്നു. കേരളം, തമിഴ്നാട്, ബംഗാൾ മുഖ്യമന്ത്രിമാർ സി.എ.എ. നടപ്പാക്കില്ലെന്ന നിലപാട് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനിടെ, അയൽരാജ്യമായ പാകിസ്താൻ സമാനമായി സി.എ.എ. കൊണ്ടുവരുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ എക്സ് പോസ്റ്റിൻറെ സ്ക്രീൻഷോട്ട് എന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത്. ഇതിൽ പറഞ്ഞിരിക്കുന്നത് ‘ഇന്ത്യൻ സർക്കാറിന്റെ ജനാധിപത്യ വിരുദ്ധവും വർഗീയവുമായ സി.എ.എയെ പ്രതിരോധിക്കാൻ പാക് സർക്കാർ സി.എ.എ. നടപ്പാക്കാൻ തീരുമാനിച്ചു. ഇന്ത്യയിൽ മതപരമായ പീഡനം അനുഭവിക്കുന്ന ഇന്ത്യൻ മുസ്ലീങ്ങൾക്ക് പാകിസ്താൻ പൗരത്വം നൽകും’ എന്നാണ്.
എന്താണ് ഇതിന് പിന്നിലെ യാഥാർഥ്യം എന്ന് പരിശോധിക്കാം
പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള മുസ്ലിംകൾ ഒഴികെ 6 മതങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ളതാണു ചട്ടങ്ങൾ.
2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി ബിൽ പാർലമന്റെിൽ പാസാക്കിയത്. 2024 മാർച്ച് 11-ന് വൈകീട്ടാണ് സി.എ.എ. ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. പ്രചരിക്കുന്ന സ്ക്രീൻഷോട്ടിലുള്ള തിയതിയും മാർച്ച് പതിനൊന്നാണ്. തുടർന്ന് പാക് പ്രധാനമന്ത്രിയുടെ എക്സ് അക്കൗണ്ട് പരിശോധിച്ചു. എന്നാൽ അദ്ദേഹത്തിന്റെ @CMShehbaz എന്ന അക്കൗണ്ടിൽ മാർച്ച് 10-ന് ശേഷം പുതിയ പോസ്റ്റുകളൊന്നുമില്ല.
പ്രസ്തുത പോസ്റ്റ് പിന്നീട് പിൻവലിച്ചതാണോ എന്നാണ് തുടർന്ന് അന്വേഷിച്ചത്. ഇൻറർനെറ്റ് ആർക്കൈവിൽ പരിശോധിച്ചെങ്കിലും ഷഹ്ബാസിന്റെ ഇങ്ങനൊരു പോസ്റ്റ് ആർക്കൈവ് ചെയ്തതായി കണ്ടെത്തിയില്ല. സോഷ്യൽ ബ്ലേഡ് എന്ന ടൂൾ ഉപയോഗിച്ച് പരിശോധിച്ചതിൽനിന്ന് അദ്ദേഹത്തിന്റെ @CMShehbaz എന്ന അക്കൗണ്ടിൽനിന്ന് ഏറ്റവും അവസാനമായി നാല് പോസ്റ്റുകളാണ് നടത്തിയതെന്ന് കണ്ടെത്തി. അത് മാർച്ച് പത്തിനായിരുന്നു. അതിന് ശേഷം ഈ അക്കൗണ്ടിൽനിന്ന് ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല.
ഇനി പാകിസ്ഥാൻ പ്രധാനമന്ത്രി ഇങ്ങനെയൊരു രു പ്രതികരണം നടത്തിയിരുന്നെങ്കിൽ അത് തീർച്ചയായും വലിയ വാർത്തയാകേണ്ടതാണ്. എന്നാൽ അത്തരത്തിലുള്ള വാർത്തകളൊന്നും തന്നെ വന്നിട്ടില്ല. ഇതിൽ നിന്നും പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമായി നിർമ്മിച്ചതാണെന്ന വ്യക്തമാക്കാം.
കൂടാതെ, ഇങ്ങു കേരളത്തിൽ, ജനവിരുദ്ധമാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പൗരത്വ ഭേദഗതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതായുള്ള വാർത്ത കാർഡുകളും പ്രചരിക്കുന്നുണ്ട്. ഈ കാർഡുകളുടെ സത്യാവസ്ഥ പരിശോധിച്ചപ്പോൾ ലഭിച്ച വിവരം ഇങ്ങനെയാണ്- “പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധം, വര്‍ഗീയ അജണ്ടയുടെ ഭാഗം, കേരളത്തില്‍ നടപ്പാക്കില്ല’, എന്ന മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്” ആണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത് എന്നും വ്യക്തമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം