ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് പുടിനുമായി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. വീണ്ടും റഷ്യന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പുടിനെ മോദി അഭിനന്ദിച്ചു. വിജയത്തിൽ അനുമോദനമറിയിച്ച മോദി, റഷ്യൻ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും ആശംസകൾ നേർന്നു.
റഷ്യ – യുക്രൈന് യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് മോദി പുടിനെ അറിയിച്ചു. ചര്‍ച്ചക്കും നയതന്ത്ര ബന്ധത്തിനും അനുകൂലമായ നിലപാടാണ് ഇന്ത്യക്കുള്ളതെന്ന് മോദി ആവര്‍ത്തിച്ചു.
യുദ്ധത്തിലായാലും സമാധാനത്തിലായാലും പുതിയ റഷ്യയെ സമീപിക്കുന്നതിൽ ലോകരാജ്യങ്ങൾ കരുതണമെന്ന് സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പുടിൻ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനായി വരും വർഷങ്ങളിൽ കൂടുതൽ ശ്രമിക്കുമെന്നും, തന്ത്രപരമായ വിഷയങ്ങളിൽ പങ്കാളിത്തം നടത്താൻ യോജിച്ച നടപടികൾ സ്വീകരിക്കുമെന്നും പുടിൻ മോദിയെ അറിയിച്ചു.
രണ്ടു രാജ്യങ്ങളുടെ വിഷയങ്ങൾക്ക് പുറമെ ആഗോളതലത്തിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ചും രണ്ട് നേതാക്കളും വിശകലനങ്ങൾ നടത്തി.
നേരത്തെ പുടിനെ നരേന്ദ്രമോദി തന്റെ എക്സിലൂടെ ആശംസകളിയിച്ചിരുന്നു. 87.8 ശതമാനം വോട്ടുകളോടെയായിരുന്നു പുടിൻ അഞ്ചാം തവണയും റഷ്യയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.