മനാമ: സുന്നി വഖ്ഫ് കൗൺസിൽ ചെയർമാന്റെ സെക്രട്ടറിയും അൽ ഹിദായ ഇസ്ലാമിക് സെന്റർ ചെയർമാനുമായ സ്വലാഹ് ബൂ ഹസനുമായി ഫ്രന്റ്സ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. വിശുദ്ധ റമദാനെന്നത് മനസ്സുകളെ ശുദ്ധീകരിക്കാനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരെ അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും മുക്തമാക്കി യഥാർഥ ജീവിതവഴിയിലേക്ക് കൊണ്ടുവരാൻ കക്ഷിത്വം ഒഴിവാക്കി ഒരുമിച്ചുള്ള പ്രവർത്തനങ്ങളാണ് ആവശ്യം. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹികമാറ്റത്തിന് വേണ്ടി സ്വലാഹ് ബൂ ഹസനും അദ്ദേഹത്തിന്റെ കീഴിലുള്ള സംവിധാനങ്ങളും നടത്തുന്ന സേവനപ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് എം.എം. സുബൈർ പറഞ്ഞു. കൂടിക്കാഴ്ചയിൽ വൈസ് പ്രസിഡന്റ് ജമാൽ നദ്വി, അസി. ജന. സെക്രട്ടറി സക്കീർ ഹുസൈൻ, പി.ആർ. സെക്രട്ടറി വി.കെ. അനീസ്, കേന്ദ്ര സമിതി അംഗം പി.പി. ജാസിർ, എ.എം. ഷാനവാസ് എന്നിവരും പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ