ന്യൂഡൽഹി: ആത്മീയ നേതാവും ഈശാ ഫൗണ്ടേഷന് സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് അടിയന്തര തലച്ചോര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതായി റിപ്പോര്‍ട്ട്. നാലാഴ്ചയായി തുടരുന്ന കടുത്ത തലവേദനയേയും രക്തസ്രാവത്തേയും വീക്കത്തേയും തുടര്‍ന്ന് ഡല്‍ഹിയിലെ അപ്പോഴോ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ നടന്നുവെന്നാണ് റിപ്പബ്ലിക് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സദ്ഗുരു മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ നാലാഴ്ചയായി കടുത്ത തലവേദനയുണ്ടായിരുന്നു. എന്നാൽ അത് കാര്യമാക്കാതെ സ്ഥിരം പ്രവർത്തനങ്ങളിൽ മുഴുകി. ശിവരാത്രി ദിവസത്തിൽ രാത്രി മുഴുവൻ നീണ്ടുനിന്ന പ്രത്യേക ആഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു. മാർച്ച് 14ന് ഡൽയിലെത്തിയപ്പോഴാണ് തലവേദന കൂടുതൽ രൂക്ഷമായത്. തുടർന്ന് ഡൽ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോ. വിനിത് സുരിയുടെ നിർദേശപ്രകാരം എംആർഐ സ്കാനിന് വിധേയനായപ്പോഴാണ് തലച്ചോറിൽ വലിയ രക്തസ്രാവമുണ്ടെന്ന് രണ്ടെത്തിയത്.
എന്നാൽ ചില ജോലികള്‍ കൂടി പൂർത്തിയാക്കാനുണ്ടെന്ന് പറഞ്ഞ് സദ്ഗുരു ജഗ്ഗി വാസുദേവ് ആശുപത്രിയിൽ അഡ്മിറ്റാവാൻ തയ്യാറായില്ല. മാർച്ച് 17ന് അവസ്ഥ കൂടുതൽ മോശമാവുകയും ഇടത്തേ കാലിന് തളർച്ച അനുഭവപ്പെടുകയും ചെയ്തു. തലവേദന കൂടി ഛർദിയും തുടങ്ങി. ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സി.ടി സ്കാൻ എടുത്തപ്പോൾ ജീവൻ തന്നെ അപകടത്തിലാവുന്ന ഗുരുതരമായ സാഹചര്യമുണ്ടെന്ന് മനസിലാക്കി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന് പിന്നീട് വെന്റിലേറ്റർ സഹായം കുറച്ചു.
അദ്ദേഹത്തിന്റെ ശസ്ത്രക്രിയ വിവരങ്ങള്‍ ഈശാ ഫൗണ്ടേഷന് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടര്‍ വിനിറ്റിന്റെ വിഡിയോ ഉള്‍പ്പെടെയാണ് ഈശാ ഫൗണ്ടേഷന്റെ എക്സ് പോസ്റ്റ്. ശസ്ത്രക്രിയയ്ക്ക് ശേഷം സദ്ഗുരുവിന്റെ ആരോഗ്യനില വളരെ വേഗത്തില്‍ തന്നെ മെച്ചപ്പെട്ടുവരികയാണെന്നും വളരെ വേഗത്തില്‍ അദ്ദേഹം പൂര്‍ണ ആരോഗ്യത്തിലേക്ക് മടങ്ങിവരുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.