റിയാദ്: ‘വിശ്വാസ വിശുദ്ധിക്ക് ആദർശ ചുവട്’ എന്ന ശീർഷകത്തിൽ കെ.എൻ.എം മർക്കസുദ്ദഅവക്ക് കീഴിൽ പ്രവർത്തിക്കുന്ന സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ നാഷനൽ കമ്മിറ്റി പ്രഖ്യാപിച്ച മെമ്പർഷിപ് കാമ്പയിൻ പൂർത്തീകരിച്ചു. തുടർന്ന് റിയാദ് ഘടകത്തിന്റെ പുതിയ ഭരണസമിതി നിലവിൽ വന്നു. മെമ്പർഷിപ് കാമ്പയിൻ പൂർത്തീകരിച്ചതിന് ശേഷം അസീസിയ, ബത്ഹ, ന്യൂ സനാഇയ്യ, മലസ്- റൗദ യൂനിറ്റ് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുകയും തുടർന്ന് ഇസ്ലാഹി സെൻറർ ഹാളിൽ ചേർന്ന പൊതുയോഗത്തിലാണ് ജനാധിപത്യ രീതിയിൽ സെൻട്രൽ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
അബ്ദുൽ ഹമീദ് മടവൂർ (അഡ്വൈസറി ബോർഡ് ചെയർമാൻ), ഷാജഹാൻ ചളവറ (പ്രസിഡൻറ്), ഇഖ്ബാൽ കൊടക്കാട് (ജനറൽ സെക്രട്ടറി), അഫ്സൽ ഉണ്ണിയാൽ (ട്രഷറർ), ഫസൽ റഹീം, അബ്ദുൽ ജബ്ബാർ പാലത്തിങ്ങൽ, സിറാജ് തയ്യിൽ, അബ്ദുൽ സലാം തൊടികപ്പുലം (വൈസ് പ്രസിഡൻറുമാർ), സാജിദ് ഒതായി, നൗഫൽ പാണക്കാട്, ഫഹദ് ഷിയാസ്, സഹദ് റഹ്മാൻ വണ്ടൂർ (ജോ. സെക്രട്ടറിമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. 37 അംഗ എക്സി. കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
യോഗത്തിൽ സിറാജ് തയ്യിൽ അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ കൊടക്കാട്, അഫ്സൽ, ഫഹദ് ഷിയാസ്, ഷമീൽ കക്കാട്, യൂനുസ് നിലമ്പൂർ എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ജബ്ബാർ പാലത്തിങ്ങൽ സ്വാഗതവും ഫഹദ് ഷിയാസ് നന്ദിയും പറഞ്ഞു. സെൻറർ ദാഇ സഹ്ൽ ഹാദി പ്രഭാഷണം നടത്തി. സിറാജ് തയ്യിൽ, അബ്ദുൽ സലാം തൊടികപ്പുലം എന്നിവർ നിയന്ത്രിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ