നീലഗിരി: തമിഴ്നാട് നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നീര്‍മട്ടം സ്വദേശി ഹനീഫ (45) ആണ് മരിച്ചത്. ദേവഗിരി എസ്റ്റേറ്റിന് സമീപം ഇന്ന് വൈകീട്ടോടെയാണ് സംഭവം.
ദേവാലയില്‍ പഴക്കട നടത്തി വരികയായിരുന്നു ഹനീഫ. വിറക് ശേഖരിക്കുന്നതിനിടെയാണ് ഹനീഫയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. മൃതദേഹം പന്തല്ലൂർ ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
നീലഗിരിയില്‍ വിവിധയിടങ്ങളില്‍ കാട്ടാന ആക്രമണം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രശാന്ത് എന്ന യുവാവിനെ കാട്ടാന കൊല്ലപ്പെടുത്തിയ പ്രദേശത്തു നിന്ന് 10 കിലോമീറ്റർ അകലെയാണ് നീർമട്ടം.
രണ്ടാഴ്ചക്കിടെ നാലുപേരാണ് നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.