പൂജപ്പുരയില്‍ ഏെഷ്യാനെറ്റിന്റെ പോര്‍ക്കളം പരിപാടിയില്‍ തമ്മില്‍ത്തല്ല്. എം.എല്‍.എ വികെ. പ്രശാന്ത്, മുന്‍ എം.എല്‍.എ ശബരി നാഥ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രോജേഷ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്. പൂജപ്പുര കല്മണ്ഡപത്തിനടുത്തായിരുന്നു പരിപാടി നടത്തിയത്. തുടക്കം വളരെ ശാന്തമായി തുടങ്ങിയ പരിപാടി രാഷ്ട്രീയ ചര്‍ച്ചയിലേക്ക് കടന്നതോടെ രംഗം ചൂടുപിടിച്ചു. ഇതോടെയാണ് നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരിലേക്ക് ചര്‍ച്ച പോയി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കു തര്‍ക്കവും കൈയ്യാങ്കളിയുമായി.
ഇതോടെ ചര്‍ച്ചയ്ക്കു വന്ന നേതാക്കള്‍ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങി സമാധാനിക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍, പിന്നീട് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റു മുട്ടുകയും, ഒരാളുടെ തലപൊട്ടി ചോരയൊലിക്കുകയും, അയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. ഇതോടെ പരിപാടി നിര്‍ത്തി വെയ്ക്കുകയും പോലീസ് ഇടപെടുകയും ചെയ്തു. വി.കെ. പ്രശാന്തും വിവി രാജേഷും പ്രവര്‍ത്തകരോട് സമാധാനിക്കാന്‍ പറഞ്ഞു. സംഘര്‍ഷം ഉണ്ടായെങ്കില്‍ അറസ്റ്റ് ചെയ്യണം. കേസെടുക്കണമെന്ന് വി.വി. രാജേഷ് പറഞ്ഞതോടെ വി.കെ പ്രശാന്തും പ്രശ്നത്തില്‍ ഇടപെട്ടു. നേതാക്കള്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമെന്നും പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലരുതെന്നും വി.കെ പ്രശാന്ത് പറഞ്ഞു.
ഇതോടെ പ്രശ്നം ചെറുതായടങ്ങി. പരിപാടി വീണ്ടും ആരംഭിച്ചെങ്കിലും പ്രശ്നം തീരാതെ നിന്നു. പോലീസുകാരുമായി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായി തുടരുമ്പോഴും പരിപാടി ചൂടോടെ നടക്കുകയായിരുന്നു.