തൃശൂർ:കെഎസ്ഇബിയുടെ വാഴവെട്ട് സംഭവത്തിൽ ഇടപെട്ട് കൃഷിമന്ത്രി.തൃശ്ശൂരിലെ പുതുക്കാട് പാഴായിൽ കെഎസ്ഇബിയുടെ നടപടിയിൽ പ്രതികരിക്കുകയായിരുന്നു കൃഷിമന്ത്രി പി പ്രസാദ്.കെഎസ്ഇബിയുടേത് നീതികരിക്കാനാവാത്ത നടപടി എന്ന് പി.പ്രസാദ് വ്യക്തമാക്കി.
വൈദ്യുതി മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചുവെന്നും ഇനി കർഷക ദ്രോഹമുണ്ടാകാതിരിക്കാൻ നടപടി എടുക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ലാഘവത്തോടെയാണ് ഉദ്യോഗസ്ഥർ വാഴ വെട്ടിക്കളഞ്ഞതെന്നും മന്ത്രി പറഞ്ഞു.