ഇന്ത്യയിൽ മാത്രമല്ല അങ്ങ് അമേരിക്കയിലും തിരഞ്ഞെടുപ്പ് ചൂട് ഉയരുകയാണ്. നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 2020 ന്റെ ആവർത്തനമാണ്. ഡെമോക്രാറ്റിക് പാർട്ടി നേതാവും ഇപ്പോഴത്തെ പ്രസിഡന്റുമായ ജോ ബൈഡനും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണൾഡ് ട്രംപും തമ്മിലാണ് അങ്കം.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരിക്കും നവംബറിൽ നടക്കാൻ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പെന്ന് ഡോണൾഡ് ട്രംപ്. ഒരു മുന്നറിയിപ്പ് നൽകുക കൂടി ചെയ്തിരിക്കുകയാണ് ട്രംപ്. ‘താൻ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ രക്തച്ചൊരിച്ചിൽ നടക്കുമെന്നാണ് ആ മുന്നറിയിപ്പ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരം ഉറപ്പിച്ച ശേഷം ഒഹിയോയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി വിവാദങ്ങൾ വാരിക്കൂട്ടി കൂടി പ്രസിദ്ധനായ വ്യക്തിയാണ് റഡോണൾഡ് ട്രംപ്. 2021-ൽ ഡെമോക്രാറ്റ് കോൺഗ്രസ് അംഗം കോറി ബുഷ് ട്രംപിനെ “white supremacist” എന്ന് വിളിച്ചിരുന്നു. 2018-ൽ, ഹിലരി ക്ലിൻ്റൺ ട്രംപിനെ വിശേഷിപ്പിച്ചത് “ignorant” and “racist” എന്നാണ്.
എന്തിന് ഏറെ പറയുന്നു അടുത്തിടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വത്തിനുള്ള മത്സരത്തിൽ നിന്ന് പുറത്തായ റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ നിക്കി ഹേലി പോലും ആഫ്രിക്കൻ അമേരിക്കക്കാരെ കുറിച്ച് ട്രംപ് നടത്തിയ സമീപകാല അഭിപ്രായങ്ങളെ “വെറുപ്പുളവാക്കുന്നത്” എന്നാണ് വിശേഷിപ്പിച്ചത്.
ഡോണൾഡ് ട്രംപിന്റ രക്തച്ചൊരിച്ചിൽ പരാമർശം എന്തിനെ സംബന്ധിച്ചാണെന്ന് വ്യക്തമല്ല. മെക്സിക്കോയിൽ കാർ നിർമാണം നടത്തി അമേരിക്കയിൽ വിൽക്കാനുള്ള ചൈനയുടെ പദ്ധതിയെ വിമർശിച്ചതിന് പിന്നാലെയാണ് താൻ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചിൽ നടക്കുമെന്ന് ട്രംപ് പറഞ്ഞത്.
‘ഞാൻ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ രക്തച്ചൊരിച്ചിലായിരിക്കും, ഏറ്റവും കുറഞ്ഞത് നടക്കാൻ പോകുന്നത് അതാണ്. അത് രാജ്യത്തിന് വേണ്ടിയുള്ള രക്തച്ചൊരിച്ചിലായിരിക്കും. പക്ഷേ അവർ കാറുകൾ വിൽക്കാൻ പോകുന്നില്ല.’’ എന്നായിരുന്നു ട്രംപിന്റെ പരാമർശം.
ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിൽ ഈ രാജ്യത്ത് മറ്റൊരു തിരഞ്ഞെടുപ്പ് ജനങ്ങൾ കാണുമോ എന്ന കാര്യം തനിക്ക് സംശയമാണെന്നും, ജോ ബൈഡൻ ഏറ്റവും മോശം പ്രസിഡന്റാണെന്നും അദ്ദേഹം ആവർത്തിച്ചു. ‘‘ബൈഡൻ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ സാമൂഹിക സുരക്ഷ ഇല്ലാതാകും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അദ്ദേഹം തകർത്തുകൊണ്ടിരിക്കുകയാണ്. സാമൂഹിക സുരക്ഷയിൽ മെഡികെയർ കൂടി ഉൾപ്പെടുന്നുണ്ട്. അമേരിക്കയിലെ മുതിർന്ന പൗരന്മാർ വലിയ പ്രതിസന്ധിയിലാകാൻപോവുകയാണ്. സാമൂഹിക സുരക്ഷയും മെഡികെയറും നിലനിർത്താമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.’’ – ട്രംപ് പറഞ്ഞു.
എന്നാൽ, ഈ വർഷത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ പ്രസിഡന്‍റ് ജോ ബൈഡൻ തന്നെ വിജയിക്കുമെന്ന് വ്യക്തമാക്കുകയാണ് പോൾ ഫലങ്ങൾ. ജോ ബൈഡൻ ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്തുമെന്നാണ് പുതിയ സർവേ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഡെമോക്രാറ്റിക് സൂപ്പർ പിഎസി പ്രോഗ്രസ് ആക്ഷൻ ഫണ്ടിന്‍റെ ദേശീയ സർവേ പ്രകാരം, ബൈഡന് 46 ശതമാനം വരെ മുൻതൂക്കമുണ്ട്. അതേസമയം, കഴിഞ്ഞ ആഴ്ച പുറത്തുവന്ന മറ്റ് രണ്ട് സർവേ ഫലങ്ങൾ, ബൈഡൻ ട്രംപിനെ നേരിയ മാർജനിൽ തോൽപ്പിച്ചേക്കുമെന്നാണ് പ്രവചിക്കുന്നത്.
ട്രമ്പിനും ബൈഡനും ഒപ്പം സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. അതിൽ പ്രധാനിയാണ് റോബർട്ട് കെന്നഡി ജൂനിയർ. യു എസ്സിന്റെ 35-ാമത് പ്രസിഡന്‍റ് ആയിരുന്ന ജോൺ എഫ് കെന്നഡിയുടെ മരുമകനും സെനറ്റർ റോബർട്ട് എഫ് കെന്നഡിയുടെ മകനുമാണ് റോബർട്ട് കെന്നഡി ജൂനിയർ. അറ്റോർണി ജനറലായും ന്യൂയോർക്കിൽ നിന്നുള്ള യുഎസ് സെനറ്ററായും പ്രവർത്തിച്ച് പരിചയമുള്ള കെന്നഡി ജൂനിയർ പ്രശസ്തമായ രാഷ്ട്രീയ കുടുംബത്തിൽ നിന്ന് വരുന്ന വ്യക്തി കൂടിയാണ്. റോബർട്ട് കെന്നഡി ജൂനിയർ രാഷ്ട്രീയത്തിൽ ഇടംപിടിക്കുന്നത് ഡെമോക്രാറ്റായിട്ടാണ്. 2010 ൽ പാർട്ടി പരമ്പരാഗത മൂല്യങ്ങളിൽ നിന്ന് അകന്നുപോകുന്നതിനെ തുടർന്നാണ് പാർട്ടിയിൽ നിന്ന് കുടൂതൽ അകന്നതായി റോബർട്ട് കെന്നഡി ജൂനിയറിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നത്.
2023 ഒക്‌ടോബർ 9ന് ആണ് കെന്നഡി ജൂനിയർ യുഎസ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള പരിസ്ഥിതി പ്രവർത്തകരിൽ ഒരാളായ റോബർട്ട് കെന്നഡി ജൂനിയറിന് ടൈം മാഗസിന്‍റെ ‘ഹീറോ ഓഫ് ദി പ്ലാനറ്റ്’, സാർട്ടിസ്‌കി പീസ് അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
എന്തായാലും അങ്കം ട്രംപും ബൈഡനും തമ്മിലാണ്. ഈ അങ്കത്തിൽ അമേരികാർക്കൊപ്പം നിൽക്കുമെന്ന് കണ്ടറിയാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം